കെഎസ്ആര്‍ടിസിയുടെ 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറും

കെഎസ്ആര്‍ടിസിയുടെ 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറും

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജന്‍ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്

ബജറ്റ് പ്രഖ്യാപനത്തില്‍ നിന്നും –

കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തന നഷ്ടം കുറയ്ക്കാന്‍ കൂടുതല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും. 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും. ഇതിനായി 300 കോടി രൂപയാണ് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. ഈ ബജറ്റില്‍ നൂറ് കോടി രൂപ ഇതിനായി വകയിരുത്തുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, സിയാല്‍ എന്നിവയുടെ സഹകരണത്തോടെ ഹൈഡ്രജന്‍ ഇന്ധനമാക്കി ബസുകള്‍ ഓടിക്കാനുള്ള പരീക്ഷണം നടത്തും. പരീക്ഷ അടിസ്ഥാനത്തില്‍ പത്ത് ബസുകളാവും ഇങ്ങനെ ഓടിക്കുക. ഈ പദ്ധതിയിലേക്ക് സര്‍ക്കാര്‍ വിഹിതമായി പത്ത് കോടി വകയിരുത്തുന്നു. തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്‍ഡും സ്ഥാപിക്കാന്‍ കിഫ്ബിയില്‍ തുക വകയിരുത്തും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *