കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1000 കോടി രൂപയുടെ വായ്പ

കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1000 കോടി രൂപയുടെ വായ്പ

ഈ സാമ്പത്തിക വർഷത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1000 കോടി രൂപയുടെ ബാങ്ക് വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അഞ്ച് ലക്ഷം രൂപ വരെയുളള വായ്പ നാല് ശതമാനം പലിശനിരക്കിൽ ലഭ്യമാക്കാനാണ് ഒരുങ്ങുന്നത്.

വനിത സംഘകൃഷി ഗ്രൂപ്പുകളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തി കൊണ്ടു വരുന്നതിന് കാർഷിക മൂല്യ വർധിത ഉല്പന്നയൂണിറ്റുകൾ കുടുംബശ്രീയിലൂടെ ആരംഭിക്കാൻ 10 കോടി രൂപ വകയിരുത്തി. കുടുംബശ്രീയിൽ യുവതികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്താൻ ഈ വർഷം 10,000 ഓക്‌സിലറി അയൽക്കൂട്ട യൂണിറ്റുകൾ തുടങ്ങും.

വിഷരഹിത നാടൻ പച്ചക്കറി, പഴവർഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നവരിൽ നിന്ന് ഉല്പന്നങ്ങൾ സംഭരിച്ച് കുടുംബശ്രീ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിന് കേരള ബാങ്ക് വായ്പ നൽകും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് രണ്ടു മുതൽ മൂന്ന് ശതമാനം വരെ സബ്‌സിഡി അനുവദിക്കുമെന്നും ബജറ്റിൽ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *