കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയ്ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത് കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടിയുടെ വായ്പ പ്രാഥമിക സംഘങ്ങള്‍ വഴി നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. വാണിജ്യാടിസ്ഥാനത്തിലും വായ്പ നല്‍കും.

കോഴിക്കോട് വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നു, വാക്സിനേഷന്‍ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുംകോഴിക്കോട് വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നു, വാക്സിനേഷന്‍ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കും
കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കാനുള്ള പദ്ധതിക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാരിക്കും. തോട്ടം മേഖലയുടെ വികസനത്തിന് രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ വിഷരഹിത പച്ചക്കറില്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *