2021 കേരള ബജറ്റിലെ പ്രധാന പരാമര്‍ശങ്ങള്‍

2021 കേരള ബജറ്റിലെ പ്രധാന പരാമര്‍ശങ്ങള്‍

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമ സഭയില്‍ അവതരിപ്പ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കായും സമഗ്ര പാക്കേജുകള്‍. നിലവിലുള്ള കോവിഡ് സാഹചര്യം കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ മേഖലയ്ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

പൊതു ഓണ്‍ലൈന്‍ പഠന സംവിധാനവും രണ്ട് ലക്ഷം ലാപ് ടോപ്പുകളും

കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വിര്‍ച്വല്‍, ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം ആരംഭിക്കുമെന്നതാണ് ആകര്‍ഷകമായ മറ്റൊരു പ്രഖ്യാപനം. ഇതിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി രണ്ട് ലക്ഷം ലാപ് ടോപ്പുകള്‍ നല്‍കുന്ന പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ ആരോഗ്യ സമിതി തയ്യാറാക്കും. കൂടാതെ കുട്ടികളുടെ കലാ വാസന പരിപോഷിപ്പിക്കുന്നതിനായി അത്തരം കലാസൃഷ്ടികളുടെ പരിപാടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.

സ്ഥിരം ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സംവിധാനം

കോവിഡ് സാഹചര്യത്തില്‍ മാനസീക സമ്മര്‍ദം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കുന്നതിനായി സ്ഥിരം ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സംവിധാനം തയ്യാറാക്കും. കുട്ടികള്‍ക്ക് ഫിസിക്കല്‍ എഡ്യുക്കേഷന്‍ സംവിധാനമുണ്ടാക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് 10 കോടി രൂപ അനുവദിച്ചു. എംജി സര്‍വകലാശാലയില്‍ മാര്‍ ക്രിസ്റ്റോറ്റം ചെയര്‍ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും. ഈ വര്‍ഷം 10,000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങുംഅണക്കെട്ടുകളിലെ മണല്‍ നീക്കാന്‍ പദ്ധതി നടപ്പിലാക്കുംദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപനദീ സംരക്ഷണത്തിന് പാക്കേജ്. നദികളും ജലാശയങ്ങളും സംരക്ഷിക്കുംപാല്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കുംതോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപ

തീരസംരക്ഷണത്തിന് 5300 കോടി

സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോളിവ് 50 ലക്ഷം രൂപ നാലു ശതമാനം പലിശയില്‍ 2,000 കോടി രൂപ വായ്പ നല്‍കുംകര്‍ഷകര്‍ക്ക് 2,600 കോടി രൂപ വായ്പ ലഭ്യമാക്കും. തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. 4 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *