രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; കോവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണന

രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; കോവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണന

രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നു. ജനുവരിയില്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ നിന്ന് നയപരമായ മാറ്റം ഈ ബജറ്റില്‍ ഉണ്ടാകില്ല.

ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ കോവിഡ് വാക്‌സിന് വേണ്ട വകയിരുത്തലുകളും നികുതി നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.

കോവിഡ് കാലത്തെ ജനങ്ങളുടെ പ്രധാന ആവശ്യം വാക്‌സിനും സൗജന്യ ഭക്ഷണക്കിറ്റ് അടക്കമുളള ക്ഷേമപ്രവര്‍ത്തനങ്ങളുമാണ്. ലോക്ക്ഡൗണ്‍ അടക്കമുളള ഈ പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ജീവനോപാധി ഒരുക്കാനുളള കടമ ബജറ്റില്‍ പുതിയ സര്‍ക്കാരിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാവും. അടുത്തമൂന്നുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്ലാത്തതിനാല്‍ വരുമാനം കണ്ടെത്താന്‍ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകും. ജിഎസ്ടിക്ക് മുമ്പുളള കുടിശ്ശിക പിരിച്ചെടുക്കല്‍, മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയ നികുതിയിതര വരുമാനമാകും ആശ്രയം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *