പ്രവാസി ക്ഷേമപദ്ധതികള്‍ക്കായി ബജറ്റ് വിഹിതം 170 കോടി; തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 1000 കോടി

പ്രവാസി ക്ഷേമപദ്ധതികള്‍ക്കായി ബജറ്റ് വിഹിതം 170 കോടി; തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 1000 കോടി

പ്രവാസിക്ഷേമം ഉറപ്പുവരുത്താന്‍ കൂടുതല്‍ തുക നീക്കിവച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു.

കൊവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തി. ഇതില്‍ മിക്കവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രാപ്തരാക്കാനുമുള്ള പദ്ധതിയാണ് നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം. പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവ് നല്കുന്നതിനായാണ് 25 കോടി രൂപ വകയിരുത്തിയിരിക്കുന്നത്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *