ഫ്ലിപ്കാർട്ട് മലയാളത്തില്‍

ഫ്ലിപ്കാർട്ട്  മലയാളത്തില്‍

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് ഇനി മലയാളത്തിലും ലഭ്യമാകും. സാധാരണക്കാരായ ഉപയോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുകയും പ്രാദേശിക വില്‍പ്പനക്കാര്‍ക്കും എംഎസ്എംഇകള്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

മലയാളപദങ്ങള്‍ ഉപയോ?ഗിക്കുമ്പോള്‍ത്തന്നെ ഇഎംഐ, ഡെലിവറി, ഒടിപി തുടങ്ങിയ വാക്കുകള്‍ മലയാളലിപിയിലാക്കി ഉപയോഗിക്കുകയാണ്. രണ്ടുകോടി പുതിയ ഉപയോക്താക്കളെ ഇ–കൊമേഴ്‌സുമായി ബന്ധപ്പെടുത്താന്‍ പ്രാദേശിക ഭാഷയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇപ്പോള്‍ 11 ഇന്ത്യന്‍ ഭാഷകളില്‍ ഫ്‌ലിപ്കാര്‍ട്ട് ലഭ്യമാണെന്നും സീനിയര്‍ വൈസ് പ്രസിഡന്റ് രജനീഷ് കുമാര്‍ പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *