നികുതി നികുതിയേതര വരുമാനം കൂട്ടേണ്ട സാഹചര്യമെന്ന് ധനമന്ത്രി:കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങളില്ലാതെ ബജറ്റ്

നികുതി നികുതിയേതര വരുമാനം കൂട്ടേണ്ട സാഹചര്യമെന്ന് ധനമന്ത്രി:കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങളില്ലാതെ ബജറ്റ്

സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ നികുതി വർധനവ് അനിവാര്യമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും നികുതി കുടിശ്ശിക എത്രയും പെട്ടന്ന് അടയ്ക്കുവാനുളള മനസ്സ് കാണിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ അത് അനിവാര്യമാണ്.

നികുതിയും നികുതിയേതര വരുമാനവും കൂട്ടാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനായുളള സമഗ്ര പദ്ധതി തയ്യാറാക്കും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഊർജ്ജിതമാക്കാനാകില്ല. സമ്പദ് ഘടന വളർച്ചയുടെ പാതയിലേക്ക് എത്തണമെങ്കിലും നികുതി നികുതിയേതര വരുമാനത്തിൽ കാര്യമായ പരിഷ്‌കാരം വരുത്തേണ്ടതുണ്ട്.

വ്യാപാരികളെയും വ്യവസായികളെയും സമർദ്ദത്തിലാക്കിയുളള നികുതി പിരിവ് കേരളത്തിന് ആവശ്യമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. എന്നാൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

2020 ലെ ആംനസ്റ്റി പദ്ധതിയിൽ ഒരു തവണയെങ്കിലും അടയ്ക്കുകയും പിന്നീട് വീഴ്ചവരുത്തുകയും ചെയ്ത നികുതി ദായകർക്ക് തവണയായി അടച്ച കുടിശ്ശികകളിൽ ഏറ്റവും പഴയവ നികുതി അടവായി ക്രമീകരിക്കും. ചരക്ക് സേവന നികുതി നിയമത്തിൽ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്ത ഭേദഗതികൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും വരുത്തും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *