ആരോഗ്യവും ഭക്ഷണവും ഉറപ്പ് നൽകി ബജറ്റ് :20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു

ആരോഗ്യവും ഭക്ഷണവും ഉറപ്പ് നൽകി ബജറ്റ് :20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുളള ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിന് മൂന്ന് കോടി ചെലവ് വരും.636.5 കോടി രൂപയാണ് ആകെ ചെലവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാവർക്കും സൗജന്യ വാക്‌സിനെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കും. 18 വയസ്സിന് മുകളിൽ ഉളളവർക്ക് സൗജന്യ വാക്‌സിൻ നൽകുന്നതിനായി 1000 കോടി അനുവദിക്കും. 500 കോടി അനുബന്ധമായി നൽകും. പകർച്ച വ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക ബ്ലോക്ക് സജ്ജീകരിക്കും.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിനായി 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐ.സി.യു കിടക്കകൾ വർധിപ്പിക്കും. 150 മെട്രിക് ടൺ ശേഷിയുളള ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനും ബജറ്റിൽ വാഗ്ദാനം ഉണ്ട്. വികസനം ലക്ഷ്യമിടുന്ന പോസീറ്റീവ് ബജറ്റിൽ ആരോഗ്യവും ഭക്ഷണവും ഉറപ്പ് നൽകുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *