‘സ്റ്റാര്‍ട്ട് അപ് ഇന്ത്യ’യില്‍ ഇതുവരെ ആരംഭിച്ചത് 50,000 സ്റ്റാര്‍ട് അപ്പുകള്‍

‘സ്റ്റാര്‍ട്ട് അപ് ഇന്ത്യ’യില്‍ ഇതുവരെ ആരംഭിച്ചത് 50,000 സ്റ്റാര്‍ട് അപ്പുകള്‍

‘സ്റ്റാര്‍ട്ട് അപ് ഇന്ത്യ’ പദ്ധതിയില്‍ ഇതുവരെ ആരംഭിച്ചത് 50,000 സ്റ്റാര്‍ട്ടപ്പുകള്‍. ഇതില്‍ ഏപ്രില്‍ 1 മുതല്‍ ഇതുവരെ 19,896 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കാണ് അനുമതി നല്‍കിയതെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യാ പദ്ധതി.2016 ജനുവരി 16 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതുവരെ രാജ്യത്തെ 623 ജില്ലകളില്‍ അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും കുറഞ്ഞത് ഒരു സ്റ്റാര്‍ട്ടപ്പെങ്കിലും ഉണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി 30 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക സ്റ്റാര്‍ട്ടപ്പ് നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, കര്‍ണാടക, ദില്ലി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ സംരഭങ്ങള്‍ ആരംഭിച്ചത്. അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഏകദേശം 48,093 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നായി 5,49,842 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഒരു സ്റ്റാര്‍ട്ടപ്പില്‍ ശരാശരി 11 ജീവനക്കാര്‍. .2020-2021 കാലയളവില്‍ മാത്രം 1.7 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഫുഡ് പ്രോസസ്സിംഗ്, ഐടി കണ്‍സള്‍ട്ടിംഗ്, ബിസിനസ് സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നീ മേഖലകളിലാണ് പ്രധാന സ്റ്റാര്‍ട് അപ്പുകള്‍ ആരംഭിച്ചത്.

ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിലൂടെ10,000 കോടി രൂപ വകയിരുത്തിയും അടുത്തിടെ സമാരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീമിലൂടെ (എസ് ഐ എസ് എഫ് എസ്) 945 കോടി രൂപ ലഭ്യമാക്കിയും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *