പരമ്പരാഗത ഇന്ത്യൻ വാഹന വിപണി മാറുന്നു: ഡീലർമാരെ ഒഴിവാക്കി നേരിട്ട് വിൽക്കാൻ ഒരുങ്ങി കമ്പനികൾ

പരമ്പരാഗത ഇന്ത്യൻ വാഹന വിപണി മാറുന്നു: ഡീലർമാരെ ഒഴിവാക്കി നേരിട്ട് വിൽക്കാൻ ഒരുങ്ങി കമ്പനികൾ

പരമ്പരാഗത വാഹന വിപണിയിൽ നിന്ന് കളം മാറ്റി ചവിട്ടുവാനൊരുങ്ങി കമ്പനികൾ. നിലവിൽ ഡീലർമാർ വഴിയാണ് ഇന്ത്യയിൽ വാഹന വിൽപ്പന നടക്കുന്നത്. ഈ ഡീലർമാരെ ഒഴിവാക്കി കൊണ്ട് കമ്പനി നേരിട്ട് വിൽപ്പന നടത്തുന്ന തരത്തിലേക്ക് ഇന്ത്യൻ വാഹന വിപണി മാറുകയാണ്.ഡീലർമാർ വഴി വാഹനം വിപണനം ചെയ്യുമ്പോൾ് ലാഭമുണ്ടാകുന്നില്ല എന്നതാണ് കമ്പനികളെ മാറ്റി ചിന്തിപ്പിക്കുന്നത്. ഡീലർമാർ നൽകുന്ന ഡിസ്‌കൗണ്ടുകളാണ് പലപ്പോഴും വാഹന നിർമ്മാണ കമ്പനികൾക്ക് തിരിച്ചടിയാകുന്നത്.

ഇത്തരത്തിൽ വിപണനം നടക്കുമ്പോൾ ഏറ്റവും കൂടുതൽ ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന ഡീലറുടെ അടുത്തേക്ക് ആയിരിക്കും ഉപഭോക്താക്കൾ പോകുക.ഇങ്ങനെയുളള വിൽപ്പനയിലൂടെ കമ്പനികൾക്ക് അധിക ലാഭവും ലഭിക്കുന്നില്ല. പലപ്പോഴും ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന മോഡലുകളോ, സൗകര്യങ്ങളോ,നിറമോ ഉളള വാഹനങ്ങൾ ലഭിക്കില്ല എന്നതും പ്രശ്‌നമാണ്. ഡിസ്‌കൗണ്ടിൽ ലഭിക്കുന്ന വാഹനങ്ങളിൽ മോഡലുകൾ കുറവായിരിക്കും.

നിലവിലുളള ഡീലർമാരെ ഫ്രാഞ്ചൈസികളാക്കി മാറ്റി കൊണ്ട് വാഹന വിപണനം നടത്തുന്ന രീതിയ്ക്കാണ് സാധ്യത. അത്തരത്തിൽ ഫ്രാഞ്ചൈസികൾ വഴി ഉപഭോക്താക്കളെ കണ്ടെത്തലും, വാഹന പരിചയപ്പെടുത്തലും ,ടെസ്റ്റ് ഡ്രൈവും നൽകും. എന്നാൽ ബുക്കിങ്ങ് സ്വീകരിക്കലും, പണമിടപാടും കമ്പനികൾ നേരിട്ടായിരിക്കും നടത്തുക. ടൂവിലറും, ഫോർ വീലറും ഉൾപ്പടെയുളള എല്ലാ വാഹന നിർമ്മാണ കമ്പനികളും ഇത്തരമൊരു വിപണനരീതിയിലേക്ക് മാറുകയാണ്. ഇന്ത്യയിൽ തന്നെ ഇതൊരു പുതിയ ട്രെൻഡായി മാറുമെന്നാണ് വിലയിരുത്തൽ. ഇത്തരം വിപണനത്തിലൂടെ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ മോഡൽ രാജ്യത്ത് എവിടെ നിന്നും വാങ്ങാനാകും. ഇന്ത്യ മുഴുവനും ഒറ്റ വില ആയിരിക്കും. ഓഫർ പ്രഖ്യാപിക്കുന്നതും കമ്പനികൾ നേരിട്ട് ആയിരിക്കും.

ഇന്ത്യൻ വാഹന വിപണിയുടെ പുതിയ കച്ചവട രീതിയ്ക്ക് ഒക്ടോബറിൽ മെഴ്‌സീഡസ് ബെൻസാണ്് തുടക്കമിടുന്നത്. വില കുറഞ്ഞ കാറുകളും ലക്ഷങ്ങളുടെ കാറും ഡിസൗകൗണ്ട് എത്ര കിട്ടുമെന്ന ചോദ്യത്തിലാണ് ഇപ്പോൾ വിൽപ്പന നടക്കുന്നതെന്ന് മെഴ്‌സീഡസ് ബെൻസ് മേധാവി മാർട്ടിൻ ഷ്വെങ്ക് പറയുന്നു. എന്നാൽ ഈ രീതി മാറ്റി ഡീലർഷിപ്പുകൾ ഫ്രാഞ്ചൈസികളായി മാറ്റുന്നതിനാണ് മെഴ്‌സീഡസ് ബെൻസ് ഒരുങ്ങുന്നത്. ഓരോ ഫ്രാഞ്ചൈസി വഴി അതതു പ്രദേശങ്ങളിൽ വിപണനം നടത്തും. ചുരുക്കം ചില രാജ്യങ്ങളിൽ മേഴ്‌സീഡസ് ഇത് പരീക്ഷിച്ചിട്ടുണ്ട്. ഇതോടെ കമ്പനി തന്നെ കാർ സ്റ്റോക്ക് ചെയ്ത് ഡീലർമാർ വഴി ഓഫറിൽ വിൽപ്പന നടത്തുന്ന സംവിധാനം ഇല്ലാതാകും. ഉപഭോക്താവിന് നേരിട്ട് ബിൽ നൽകുന്നതും പണം വാങ്ങുന്നതും മെഴ്‌സീഡസ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *