കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റിലയന്‍സ്

കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റിലയന്‍സ്

കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം ശമ്പളം നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. തൊഴിലാളി അവസാനമായി വാങ്ങിയ ശമ്പളമാണ് നല്‍കുക.

വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഈ കുടുംബങ്ങള്‍ക്കായി റിലയന്‍സ് ഫാമിലി സപ്പോര്‍ട്ട് ആന്റ് വെല്‍ഫെയര്‍ സ്‌കീം എന്ന പേരില്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

മരിച്ച ജീവനക്കാരുടെ കുട്ടികളുടെ ട്യൂഷന്‍ ഫീ, ഇന്ത്യയിലെ ഹോസ്റ്റല്‍ താമസം, ബുക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പദ്ധതിയിലെ പണം വിനിയോഗിക്കും. ബിരുദപഠനം വരെയാണ് സാമ്പത്തിക സഹായം ലഭിക്കുക.

ജീവനക്കാരുടെ ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് ആരോഗ്യപരിരക്ഷയും പ്രഖ്യാപിച്ചു. കുട്ടികള്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതു വരെ പരിരക്ഷയുണ്ടാകും. ശാരീരികയമായും മാനസികമായും മുക്തമാകുന്നതുവരെ കോവിഡ് ബാധിച്ച ജീവനക്കാര്‍ക്ക് അവധിയുണ്ടാകുമെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *