ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നതായി ഫോണ്‍പേ

ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നതായി ഫോണ്‍പേ

വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫോണ്‍പേയുടെ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നു. ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണം പ്രതിമാസം 125 ദശലക്ഷമായി ഉയര്‍ന്നുവെന്നും കമ്പനി പറയുന്നു. മെയ് മാസത്തില്‍ ആകെ 390 ബില്യണ്‍ ഡോളറിന്റെ ഇടപാട് ആകെ നടന്നതായും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലാകെ 20 ദശലക്ഷം ഓഫ്‌ലൈന്‍ കച്ചവടക്കാരാണ് ഇപ്പോള്‍ ഫോണ്‍പേ ഉപയോഗിക്കുന്നത്. രാജ്യത്തെ 11000 നഗരങ്ങളിലായാണ് ഇത്രയും കച്ചവടക്കാര്‍ തങ്ങളുടെ ഭാഗമായതെന്നും കമ്പനി പറയുന്നുണ്ട്.

ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം തുടങ്ങി നിരവധി കമ്പനികളുള്ള മത്സരരംഗത്താണ് ഫോണ്‍പേയുടെ കുതിപ്പ്. 2020 നവംബറില്‍ തന്നെ ഫോണ്‍പേയിലെ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 250 ദശലക്ഷം കടന്നിരുന്നു. ആറ് മാസത്തിനുള്ളിലാണ് 50 ദശലക്ഷം രജിസ്റ്റേര്‍ഡ് ഉപഭോക്താക്കള്‍ കൂടി കമ്പനിയുടെ ഭാഗമായത്.

ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വളരെ ഉയര്‍ന്ന സ്വാധീനമാണ് കമ്പനിക്കുള്ളത്. 19000 പിന്‍ കോഡ് പ്രദേശങ്ങളില്‍ നിന്നായി 99 ശതമാനം ഇടപാടുകളും രാജ്യമാകെ നടന്നു. ഇതില്‍ തന്നെ 80 ശതമാനം ഇടപാടുകളും ടയര്‍ 2, ടയര്‍ 3, ടയര്‍ 4 നഗരങ്ങളില്‍ നിന്നാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *