ആമസോൺ പ്രൈമിനും നെറ്റ്ഫ്‌ളിക്‌സിനുമൊപ്പം അറിഞ്ഞിരിക്കേണ്ട ഒ.ടി.ടി പ്ലാറ്റുഫോമുകൾ

ആമസോൺ പ്രൈമിനും നെറ്റ്ഫ്‌ളിക്‌സിനുമൊപ്പം അറിഞ്ഞിരിക്കേണ്ട ഒ.ടി.ടി പ്ലാറ്റുഫോമുകൾ

ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് വളരെയധികം സാധ്യതകളുണ്ട്. കോവിഡ് മഹാമാരിയെ തുടർന്നുളള ലോക്ക്ഡൗണിനെ തുടർന്ന് പലരും സിനിമകാണാനും സീരിസുകൾ കണ്ടു തീർക്കാനും ഒ.ടി.ടി പ്ലാറ്റ് ഫോമുകളെ ആശ്രയിക്കുന്നു. സംവിധായകർക്ക് അവരുടെ സിനിമകൾ ആസ്വാദകരിലേക്ക് എത്തിക്കുന്നതിനുളള സംവിധാനം കൂടിയായി ഇത്തരം പ്ലാറ്റ് ഫോമുകൾ മാറിയിട്ടുണ്ട്. ഇവിടെ പ്രാദേശിക കണ്ടന്റുകൾക്ക് വരെ കൂടുതൽ ആളുകൾ ഉണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ആളുകൾക്ക് പല ഭാഷകളിലുളള സിനിമകളും സീരിസുകളും കാണാൻ അവസരമൊരുക്കിയിരുക്കുന്നു.

ഭാഷകൾക്കതീതമായി സിനിമകളും സീരിസുകളും കാണാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ആമസോൺ പ്രൈമും, നെറ്റ്ഫ്‌ളിക്‌സുമല്ലാതെ നിരവധി ഒ.ടി.ടി പ്ലാറ്റുഫോമുകൾ ഉണ്ട്. നെറ്റ്ഫ്‌ളിക്‌സും, ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ എന്നിവയാണ് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒ.ടി.ടി പ്ലാറ്റ് ഫോം. അവയെ കുറിച്ച് അറിയാം

സൺ നെക്‌സ്റ്റ്

2017 ൽ പുറത്തിറങ്ങിയ പ്ലാറ്റ് ഫോമാണിത്. സൺ ടിവി നെറ്റ് വർക്കിന്റെ ഭാഗമാണിത്. തെന്നിന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,ബംഗാളി എന്നിവയിലുളള കണ്ടന്റുകൾ ഇതിൽ ലഭ്യമാണ്. സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ ലൈവായി ഇതിലൂടെ ലഭ്യമാണ്. സിനിമകളും, ടെലിവിഷൻ ഷോകളും ,മ്യൂസിക്ക് വീഡിയോകളും, കോമഡി വീഡിയോകളും ഇതിൽ ലഭിക്കും.

നീ സ്ട്രീം

കഴിഞ്ഞ നവംബറിലാണ് നീ സട്രീം പുറത്തിറങ്ങിയത്. അമേരിക്കൻ കമ്പനിയായ ജെ.കെ.എച്ച് ഹോൾഡിങ്ങ്‌സിന് കീഴിലുളള സ്ട്രീമിങ്ങ് ആപ്പാണിത്. ഐസക്കിന്റെ ഇതിഹാസം എന്ന ചിത്രമാണ് ആദ്യമായി റിലീസ് ചെയ്തത്. മലയാള സിനിമകൾക്ക് പുറമെ ടെലിവിഷൻ ചാനൽ പരിപാടികളും ഇതിലൂടെ കാണാനാകും.

കൂടെ

2020 ലാണ് കൂടെ പുറത്തിറക്കിയത്. മലയാളത്തിലെ കണ്ടന്റുകൾക്കായി ഒരുക്കിയ ആദ്യത്തെ സ്വതന്ത്ര പ്ലാറ്റ് ഫോമാണിത്. സീരിസുകൾക്ക് പുറമെ യൂട്യൂബിൽ നിന്നുളള ചില കണ്ടന്റുകളും ഇതിൽ ലഭിക്കും. സ്റ്റുഡിയോ മോജോയാണ് ഇത് പുറത്തിറക്കിയത്. കാണുന്ന സിനിമകൾക്കും, പ്രീമിയം കണ്ടന്റുകൾക്കും മാത്രം പൈസ കൊടുക്കുന്ന തരത്തിലാണ് ഇത് അവതരിപ്പിക്കാൻ പോകുന്നത്.

ടാക്കീസ്

തുളു, കൊങ്കണി, കന്നഡ ഭാഷകളിലെ സിനിമകളും,വെബ് സീരിസും വരുന്ന ആപ്പാണ് ടാക്കീസ്. നാടകങ്ങൾ ഇഷ്ടമുളളവർക്കായി യക്ഷഗാനം പോലുളള കലകളും ഇതിൽ ഉൾപ്പെടുത്തിയിരുക്കുന്നു.

ആഹാ

കഴിഞ്ഞ മാർച്ചിലാണ് സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമാണ് ആഹാ. അല്ലു അരവിന്ദിന്റെ ഗീത ആർട്‌സാണ് പുറത്തിറക്കിയത്. തെലുങ്കു സിനിമകൾക്ക് ഒപ്പം 20 ഓളം വെബ്‌സീരിസുകളും ആപ്പിൽ ലഭ്യമാണ്.

റീഗിൽ ടാക്കിസ്

തമിഴ് നടൻ സിവി കുമാർ പുറത്തിറക്കിയ പ്ലാറ്റ്‌ഫോമാണ് റീഗിൽ ടാക്കിസ്.കാണുന്ന കണ്ടന്റിന് മാത്രം പൈസ കൊടുത്താൽ മതിയാകും. വളർന്നു വരുന്ന സിനിമക്കാർക്ക് വേണ്ടിയാണ് ഈ പ്ലാറ്റ് ഫോം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *