വിപണിയിൽ ഗാഡ്ജറ്റ്‌സിന് ഡിമാന്റേറുന്നു

വിപണിയിൽ ഗാഡ്ജറ്റ്‌സിന് ഡിമാന്റേറുന്നു

ഓൺലൈൻ അധ്യയനവും വർക്ക് ഫ്രം ഹോം ഉൾപ്പെടെയുളള സംവിധാനങ്ങൾ വന്നതോടെ വിപണിയിൽ ഗാഡ്ജറ്റ്‌സിന് ഡിമാന്റേറുന്നു. കോവിഡ് ആദ്യ തരംഗത്തിൽ തന്നെ മൊബൈൽ, ലാപ് ടോപ്പ് ,ടാബ് ലറ്റ് പോലുളള അനുബന്ധ ഉപകരണങ്ങൾക്ക് വിപണിയിൽ വൻ ഡിമാന്റ്ുണ്ടായിരുന്നു. അതേ തരംഗം തന്നെയാണ് ഇത്തവണയും ആവർത്തിക്കുന്നതെന്ന് വിപണി സൂചിപ്പിക്കുന്നു.

വലിയ ക്ലാസ്മുറികളിൽ നിന്നും ചെറിയ സ്‌ക്രീനിലേക്ക് പഠനം മാറിയിരിക്കുകയാണ്. മുന്നോട്ടും ക്ലാസുകൾ ഇത്തരത്തിലായിരിക്കുമെന്ന ധാരണയിൽ പല രക്ഷിതാക്കളും ഉപകരണങ്ങൾ വാങ്ങിക്കുന്നുണ്ട്. ഇതു കൂടാതെ കോവിഡ് 19 മഹമാരിയെ തുടർന്നുളള ലോക്ക് ഡൗണിൽ ആളുകൾ ഓൺലൈൻ ആയതോടെയും ഇത്തരം ഉപകരണങ്ങൾക്ക് ഡിമാന്റ് ഏറുന്നു.

ഡിജിറ്റൽ ഉപകരണങ്ങൾക്കായി കൂടുതൽ ചെലവിടാൻ ആളുകൾ തയ്യാറാകുന്നു. കഴിഞ്ഞ വർഷങ്ങളിൽ 10,000 രൂപ വരെയുളള മൊബൈലാണ് ആളുകൾ വാങ്ങിയിരുന്നത്. എന്നാൽ ഇത്തവണ മികച്ച ഫീച്ചറുകൾ ഉളള 10,000 ത്തിനും 20,000 ത്തിനും ഇടയിൽ വിലയുളള സ്മാർട്ട് ഫോണുകളാണ് വിദ്യാർത്ഥികൾ കൂടുതലും വാങ്ങുന്നത്.

വൈ-ഫൈ മോഡത്തിന്റെ വില്പനയും കുതിച്ചുയർന്നിട്ടുണ്ട്. ഇതു മാത്രമല്ല മൊബൈൽ ഫോണിനേക്കാൾ ലാപ്‌ടോപ്പുകൾക്കും, ടാബുകൾക്കും ഡിമാന്റ് കൂടുന്നുണ്ട്്. കുട്ടികളുടെ പഠനത്തിന് ദീർഘകാലത്തേക്ക് ഉപയോഗിക്കാം എന്നതാണ് ഇത്തരം ഉപകരണങ്ങളിലേക്ക് ആളുകൾ എത്തുന്നത്. ഓഫീസുകൾ കൂടുതലും വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ ലാപ് ടോപ്പ് വിപണിയും ഉണർന്നിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *