കോവിഡ് കാലത്തെ ബിസിനസ്സ് : ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കോവിഡ് കാലത്തെ ബിസിനസ്സ് : ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കോവിഡ് മഹാമാരിയെ തുടർന്നുളള ലോക്ക് ഡൗണിന് പിന്നാലെ നിരവധി പേരാണ് പെട്ടന്ന് സംരംഭങ്ങൾ തുടങ്ങിയത്. കോവിഡ് കാലത്ത് അൽപം വരുമാനം ഉണ്ടാക്കുന്നതിനായാണ് ആളുകൾ ചെറിയ ബിസ്സനസ്സുകൾ ആരംഭിച്ചത്. എന്നാൽ പലരും രജിസ്‌ട്രേഷൻ, നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച എന്നിവയിൽ ചില പ്രശ്‌നങ്ങൾ നേരിട്ടു. അല്പം ശ്രദ്ധിച്ചു ചെയ്താൽ ഇത്തരത്തിലുളള പ്രശ്‌നങ്ങളെല്ലാം മറിക്കടക്കാം.ഇത്തരത്തിൽ ചെറുസംരംഭങ്ങൾ മികച്ച രീതിയിൽ വളർത്തിയെടുത്തവരും നമുക്ക് ചുറ്റുമുണ്ട്.

നിയമം പാലിക്കാം

ചെറുകിട സംരംഭങ്ങൾ ആണെങ്കിൽ പോലും ഏത് ബിസിനസ്സിലും നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടേണ്ടത് ആണ്. മുന്നോട്ട് പോകുവാൻ നിയമം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അറിഞ്ഞിരിക്കണം. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ നടത്തുന്ന സംരംഭങ്ങൾ ലാഭത്തേക്കാൾ വലിയ നഷ്ടങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ചെറിയ രീതിയിൽ ബേക്കറി സാധനങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് ആവശ്യമില്ല. ഇവർ രജിസ്റ്റർ ചെയ്താൽ മാത്രം മതിയാകും. കേക്ക് ബേക്കിങ്ങ് നടത്തുന്നവർ പലപ്പോഴും രജിസ്റ്റർ ചെയ്യാതെ വിൽപ്പന നടത്തുന്നുണ്ട്. എന്നാൽ പിന്നീട് അത് വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

രജിസ്‌ട്രേഷനെ കുറിച്ച് മനസ്സിലാക്കാം

ബിസിനസ്സ് രജിസ്‌ട്രേഷൻ എങ്ങനെയൊക്കെയാണെന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് വളരെ ലളിതമാണ്. സർക്കാർ വെബ്‌സൈറ്റുകളിൽ നിന്നും ഇതിന്റെ വിശദവിവരങ്ങൾ ലഭിക്കുന്നതാണ്. പല രജിസ്‌ട്രേഷനുകളും ഓൺലൈനായി ചെയ്യാവുന്നതാണ്.

പാലിക്കേണ്ട നിബന്ധനകൾ

പായ്ക്കിങ്ങ്, അളവ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിബന്ധനകൾ പരിശോധിക്കുക. അവ പാലിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. നികുതി രജിസ്‌ട്രേഷനും ചെയ്യണം

നിയന്ത്രണം

കോവിഡ് മഹാമാരി എങ്ങനെയാണ് പോകുന്നതെന്ന് ആർക്കും അറിയില്ല. അതേ സാഹചര്യം തന്നെയാണ് കോവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തിലും ഉളളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കർശന നിയന്ത്രണം ആണ് ഇന്നുളളത്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിയന്ത്രണങ്ങൾ അനുസരിച്ച് ബിസിനസ്സ് മുന്നോട്ട് കൊണ്ടു പോകാം.

ജീവനക്കാർ

ഇക്കാല ഘട്ടത്തിൽ പായ്ക്കിങ്ങും ഡെലിവറിയും നിങ്ങൾക്ക് മാത്രം ചെയ്യാനാകുമോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അധികജീവനക്കാരെ വയ്ക്കാതെ ചിലവ് കുറയ്ക്കുന്നതിന് ഇത് സഹായകമാകും. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത തടസ്സപ്പെടാനുളള സാധ്യതകൾ ഉണ്ട്. ഇതു കൂടാതെ നമ്മുടെ സ്ഥലം എപ്പോൾ വേണമെങ്കിലും കണ്ടെയ്‌മെൻ സോൺ ആയേക്കാം. നേരിട്ട് അല്ലാത്ത ഡെലിവറികൾ പലപ്പോഴും എവിടെ വേണമെങ്കിലും കെട്ടികിടന്നേക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *