വീടിന്റെ ഗാരേജിൽ ഓൺലൈൻ പുസ്തക വിൽപ്പനയുമായി തുടക്കം: ഇന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുളള ബ്രാന്റായി മാറിയ ആമസോണിന്റെ കഥ

വീടിന്റെ ഗാരേജിൽ ഓൺലൈൻ പുസ്തക വിൽപ്പനയുമായി തുടക്കം: ഇന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുളള ബ്രാന്റായി മാറിയ ആമസോണിന്റെ കഥ

വാഷിംഗ്ടണിലെ വീടിന്റെ ഗാരേജിൽ കേവലം ഒരു ഓൺലൈൻ പുസ്‌കത വിൽപ്പന ശാലയിട്ട് കൊണ്ടായിരുന്നു ജെഫ് ബെസോസ് തന്റെ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ആമസോൺ സമാരംഭിക്കുന്നത് ഇങ്ങനെയായിരുന്നു. എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ബ്രാന്റായി ആമസോൺ മാറിയിരിക്കുകയാണ്. അതിന് പിന്നിൽ ഈ ബ്രാന്റിന്റെ അമരക്കാരനായ ജെഫ് ബെസോസിന്റെ നിശ്ചയദാർണ്ഡ്യമാണ് ഉളളത്.

തുടക്കം

1994 ജൂലായിലാണ് കഡാബ് റ എന്ന പേരിൽ ഓൺലൈൻ പുസ്തക വിൽപ്പന കമ്പനി രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങുന്നത്. എന്നാൽ കമ്പനിയുടെ പേര് പോരെന്ന് തോന്നിയപ്പോൾ ആ ആലോചന ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ അക്ഷരമായ എയിൽ തുടങ്ങാൻ തീരുമാനിച്ചത്. തെക്കേ അമേരിക്കയിലെ ആമസോൺ ജലസമൃദ്ധിയിൽ ലോകത്തിലെ ഏറ്റവും വലിയ നദിയാണ്. അതിന്റെ പെരുമ ലോകമെങ്ങും അറിയാം. കൂടുതൽ ചിന്തിച്ച് സമയം കളായതെ തന്നെ തന്റെ കമ്പനിയുടെ പേര് ആമസോൺ എന്നാക്കാമെന്ന് ജെഫ് ബെസോസ് തീരുമാനിച്ചു.

വളർച്ച

ഇന്ന് അമേരിക്കയിലെ അഞ്ചോളം വരുന്ന ഐടി കമ്പനികളിൽ ഒന്നായി ആമസോൺ വളർന്നു.ടെക്‌നോളജി ഭീമനായി ആമസോൺ ഉയർന്നു. ബഹിരാകാശ പര്യവേഷണത്തിൽ വരെ എത്തി നിൽക്കുന്നു. ഇ-കോമേഴ്‌സ്, ക്ലൗഡ് കംമ്പ്യൂട്ടിങ്ങ് , ഡിജിറ്റൽ സ്്ട്രീമിംഗ്, നിർമിത ബുദ്ധി, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഡ്രൈവറില്ലാ കാർ എന്നീ മേഖലകളിലെല്ലാം ഇവർ തിളങ്ങി കഴിഞ്ഞു. വൈവിധ്യമാർന്ന മേഖലകളിലായി 32 സബ്‌സിഡിയറികളുമായി ജൈത്രയാത്ര തുടരുന്നു. 321.2 ബില്യൻ ഡോളർ ആസ്തിയുളള ആഗോള ബ്രാന്റായി ആമസോൺ മാറി കഴിഞ്ഞു.വരുമാനത്തിലും വിപണി മൂലധനത്തിലും ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ കമ്പനിയാണ് ആമസോൺ.

സാങ്കേതിക വിദ്യയും ജെഫിനും

ചെറുപ്പം കാലം മുതൽ ഉൾവലിഞ്ഞ പ്രകൃതക്കാരനായിരുന്നു ജെഫ്. ബാല്യകാലത്ത് തന്നെ മാതാപിതാക്കളുടെ വേർപരിയലിന് സാക്ഷിയാകേണ്ടി വന്നു. ജെഫിന്റെ അമ്മ പിന്നീട് മൈക്ക് ബെസോസിനെ വിവാഹം കഴിച്ചിരുന്നു. മൈക്കിന് ജെഫിനെ വലിയ കാര്യമായിരുന്നു. അങ്ങനെയാണ് ജെഫിന്റെ ഔദ്യോഗിക പേരിനൊപ്പം ബെസോസ് എന്ന് കൂട്ടിച്ചേർക്കുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ട് ഓരോ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചു മനസ്സിലാക്കുന്ന ശീലം ജെഫിനുണ്ടായിരുന്നു. ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് മക്‌ഡൊണാൾഡ്‌സിൽ പാർട്ട് ടൈം കുക്കായിരുന്നു. ഹൈസ്‌ക്കൂളിന് ശേഷം സ്റ്റുഡന്റ് സ്‌പേസ് ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു. സയൻസിലും സാങ്കേതിക വിഷങ്ങയങ്ങളിലും തത്പരനായിരുന്നു. ഹൈസ്‌കൂൾ പഠനകാലത്ത് സഹോദരനെ ഉണർത്തുന്നതിനായി അലാറം നിർമ്മിച്ചു കൊണ്ടായിരുന്നു സാങ്കേതികവിദ്യയിലെ ആദ്യ പരീക്ഷണം.

ഇലക്ട്രിക്കൽ ആൻഡ് കംമ്പ്യൂട്ടർ സയൻസിൽ എഞ്ചിനിയറിങ്ങ് ബിരുദം കരസ്ഥമാക്കി. 30 വയസ്സിനുളളിൽ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്തു. ഈ അനുഭവ സമ്പത്തുമായാണ് സ്വയമൊരു സംരംഭമെന്ന സ്വപ്‌നത്തിലേക്ക് വരുന്നത്. അത്തരത്തിലൊരു ആലോചനയാണ് ആമസോണിലേക്ക് എത്തിക്കുന്നത്.

സമ്പന്നൻ

ബ്ലൂംബെർഗ് ബില്യനെയേഴ്‌സ് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ജെഫ് ബെസോസ്. 2021 ഏപ്രിൽ 21 ലെ കണക്കു പ്രകാരം ജെഫ് ബെസോസിന്റെ മൊത്ത മൂല്യം 195.1 ബില്യൻ ഡോളറാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *