പ്രായമായവർക്ക് സ്വയം തൊഴിൽ കണ്ടെത്താം: 25 ശതമാനം സബ്‌സിഡിയോടെ വായ്പ

പ്രായമായവർക്ക് സ്വയം തൊഴിൽ കണ്ടെത്താം: 25 ശതമാനം സബ്‌സിഡിയോടെ വായ്പ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് പലർക്കും ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിൽ പ്രായമാവർക്ക് ചെറിയൊരു ആശ്വാസകരമായ വാർത്തയാണിത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മുതിർന്ന പൗരന്മാർക്കായി സ്വയം തൊഴിൽ വായ്്പ ലഭ്യമാകും. നവജീവൻ പദ്ധതിയ്ക്ക് കീഴിലാണ് വായ്പ ലഭ്യമാകുക. അപേക്ഷകർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവരായിക്കണം.

50 നും 65 നും ഇടയിൽ പ്രായമുളളവരും എഴുതാനും വായിക്കാനും അറിയാവുന്നവർക്കുമാണ് വായ്പ നൽകുക. വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ കൂടാൻ പാടുളളതല്ല. 50,000 രൂപ വരെ വായ്പ തുക ലഭിക്കും. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന് നിങ്ങളുടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.

ജില സഹകരണബാങ്കുകളും, ഷെഡ്യൂൾഡ് ബാങ്കുകളും, കെ.എസ്.എഫ്.ഇ പോലുളള ധനകാര്യ സ്ഥാപനങ്ങൾ വഴി സഹായം ലഭ്യമാകും. സ്വയം തൊഴിൽ ആരംഭിക്കുന്നതിന് വായ്പ തുകയുടെ നിശ്ചിതശതമാനം സബ്‌സിഡി ആയി ലഭിക്കും. ജോലിയില്ലാതെ വിഷമിക്കുന്ന ഒരുപാട് പേർക്ക് ഈ പദ്ധതി സഹായകരമാകും. ബാങ്ക് വായ്പയുടെ 25 ശതമാനമായിരിക്കും സബ്‌സിഡിയായി ലഭിക്കുക. 12,500 രൂപ വരെ സബ്‌സിഡിയായി ലഭിക്കും. റെഡിമെയ്ഡ് വസ്ത്ര ഷോപ്പോ, പലചരക്ക് കടകളോ ആരംഭിക്കുന്നതിനായും ഈ വായ്പ ഉപയോഗപ്പെടുത്താവുന്നതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *