കോവിഡിലും ബിസിനസ്സ് വളർത്തണോ: ഇതാ ചില ടിപ്പുകൾ

കോവിഡിലും ബിസിനസ്സ് വളർത്തണോ: ഇതാ ചില ടിപ്പുകൾ

കോവിഡ് 19 പകർച്ച വ്യാധി ലോകം നേരിടുന്ന വലിയൊരു ഭീഷണിയാണ്. മറ്റുളള വർഷങ്ങളെ അപേക്ഷിച്ച് 2021 മാറ്റങ്ങളുടെ വർഷമാണ്. ഈ പകർച്ച വ്യാധി ആളുകളുടെ ജീവിതത്തെ മാത്രമല്ല സംരംഭങ്ങളുടെ ഗതിയെയും മാറ്റി മറിച്ചു. കോവിഡ് മൂലമുളള തടസ്സങ്ങൾ വളരെ പെട്ടന്നായിരുന്നു. നിർഭാഗ്യവശാൽ ധാരാളം ബിസിനസ്സ് സ്ഥാപനങ്ങൾക്ക് പ്രതികരിക്കാനുളള സമയം പോലം ലഭിച്ചില്ല. തൽഫലമായി പല സംരംഭങ്ങളും പ്രവർത്തനം അവസാനിപ്പിച്ചു. സ്റ്റാർട്ടപ്പ് മേഖലയിൽ നഷ്ടം വന്ന കമ്പനികൾ പുറത്താക്കപ്പെട്ടു.നഷ്ടം മാത്രമല്ല പകർച്ചവ്യാധിയിൽ പുതിയ അവസരങ്ങളും ഉണ്ടായിരുന്നു. ഈ സമയത്ത് ഒരു സംരംഭകനെന്ന നിലയിൽ നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടു പോകാൻ അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകളിതാ

അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുക

മൂലധനത്തിന്റെയും പണം കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം ഈ പകർച്ച വ്യാധി ഓരോരുത്തരെയും പഠിപ്പിച്ചു. ഒരു സംപൂർണ്ണ ബിസിനസ്സ് ശരിക്കും പൈസയെ കൂടി ആശ്രയിച്ചാണ് നിൽക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടായാൽ അത് സംരംഭകനെ അലട്ടുന്നു. ബിസിനസ്സ് ഒരു ആശയമാണെങ്കിലും വിജയകരമായ ബിസിനസ്സ് നടത്തുന്നതിന് കഠിനാധ്വാനത്തോടൊപ്പം പണവും ആവശ്യമാണ്. ഇത്തരം പ്രതിസന്ധി ഘട്ടം വരുമ്പോൾ ഉപയോഗിക്കുന്നതിന് പണം കരുതിവയ്ക്കുകയും അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും വേണം. ലോക്ക് ഡൗണും, വർക്ക് ഫ്രം ഹോം എന്നിവ ആയതു കൊണ്ട് ഓഫീസ് നമുക്ക് ആവശ്യമില്ല. അത്തരം കാര്യങ്ങളെക്കാൾ ബിസിനസ്സ് മുന്നോട്ട് കൊണ്ടു പോകാൻ സഹായിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

മെനു മാറ്റുക

മാറ്റങ്ങൾ അനിവാര്യമാണ്. കാലത്തിന് അനുസരിച്ച് ബിസിനസ്സുകളിലും മാറ്റം വരുത്താം. ഉപഭോക്താവിന് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി അവർക്ക് താങ്ങാനാവുന്ന വിലയിൽ ഉല്പന്നത്തിന് വിപണി ഒരുക്കുക.ഉപഭോകതൃ അടിത്തറയിൽ ഒരു സർവേ നടത്താം. ഇതിലൂടെ ഉപഭോക്താക്കളുടെ ആവശ്യകതകൾ തിരിച്ചറിയാം.

ട്രെൻഡിനൊപ്പം

നിങ്ങൾ മാർക്കറ്റിങ്ങ് രംഗത്ത് ഒരു പ്രതിഭയായിരിക്കില്ല. പക്ഷെ നിങ്ങളുടെ ഉല്പന്നം വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തന്ത്രങ്ങൾ പഠിക്കുക. പഴയ രീതികൾ മാറ്റുക. ഇൻസ്റ്റഗ്രാമിൽ റീലുകൾ നിർമ്മിച്ചു മാർക്കറ്റിങ്ങ് നടത്താവുന്നതാണ്. ടെൻഡ് നിങ്ങളുടെ കൂട്ടുകാരനാണ്. അതിനാൽ ട്രെൻഡ് എന്താണെന്ന് കണ്ടെത്തി അതിനെ പിൻതുടരുക.

വളർച്ചയ്ക്ക് മുൻഗണന

ഈ പകർച്ച വ്യാധിയിലും 300 ശതമാനത്തിലധകം വളർച്ച രേഖപ്പെടുത്തിയ കമ്പനികളുണ്ട്. മിക്ക ടെക്ക് കമ്പനികളും എന്നത്തേക്കാളും വേഗത്തിൽ വളർന്നുവെന്നതാണ് യാഥാർത്ഥ്യം. ചിലർ പുതിയ വിപണിയിലും ചിലർ പുതിയ ഉല്പന്നങ്ങളിലും അവസരങ്ങൾ കണ്ടു.

ടീം

ഏത് സാഹചര്യത്തിലും ഒരു സംരംഭകന് അവരുടെ ആശയം നടപ്പിലാക്കാൻ കഴിയുന്ന ഏക മാർഗം അവരുടെ ടീം വഴിയാണ്. ടീമിന്റെ മനോവീര്യം നിലനിർത്താൻ എല്ലാ നേട്ടങ്ങളിലും അവരെ അഭിനന്ദിക്കാം. ധനപരമായ നേട്ടങ്ങളെക്കാൾ സമ്മർദ്ദം കുറയ്ക്കുന്നതിനും ടീം സ്പിരിറ്റ് നിലനിർത്താനും പണേതര അഭിനന്ദനങ്ങൾ ഗുണം ചെയ്യും. ഓരോ ബിസിനസ്സിനും അതിന്റേതായ വെല്ലുവിളികൾ ഉണ്ട്. ടീമിനൊപ്പം നിന്ന് നല്ല തീരുമാനങ്ങൾ നടപ്പാക്കുന്നത് ബിസിനസ്സിന് ഗുണം ചെയ്യും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *