പച്ചക്കറി വിത്ത് ഇനി ഓണ്‍ലൈനിലൂടെ ലഭിക്കും

പച്ചക്കറി വിത്ത് ഇനി ഓണ്‍ലൈനിലൂടെ ലഭിക്കും

ഓണ്‍ലൈനില്‍ പണം അടച്ചാല്‍ ഇനി പച്ചക്കറിവിത്ത് വീട്ടിലെത്തും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചില്‍ നിന്നാണ് കൃഷിക്ക് ആവശ്യമായ വിത്തുകള്‍ സ്പീഡ് പോസ്റ്റ് വഴി വീട്ടിലെത്തുക.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഗവേഷണ സ്ഥാപനമായ ഐഐഎച്ച്ആര്‍ ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.iihr.res.in ലാണ് വിത്ത് പോര്‍ട്ടല്‍ എന്ന ആശയം ഉയര്‍ന്നത്. എസ്ബിഐയുടെ യോനോ കൃഷി ആപ്പായ യോനോ മണ്ടി ഐഐ എച്ആര്‍ ന്റെ വിത്ത് പോര്‍ട്ടലിനെയും ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് വീട്ടുപടിക്കല്‍ വിത്ത് എന്ന ആശയം സാധ്യമാക്കിയത്.

19 ഇനം പച്ചക്കറി വിത്തുകള്‍, പപ്പായ അലങ്കാര സസ്യങ്ങളില്‍ ചൈന ആസ്റ്റര്‍, ബന്ധി/ ചെണ്ടുമല്ലി ഔഷധസസ്യങ്ങളില്‍ വെല്‍വെറ്റ് ബീന്‍സ് എന്നിവയുടെ വിത്തുകളും ഓണ്‍ലൈനിലൂടെ വാങ്ങാനാകുമെന്ന് ഐ ഐഎച്ആര്‍
പച്ചക്കറി വിളവെടുപ്പ് ഭാഗം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്
എച്ച് എസ് യോഗീശ അറിയിച്ചു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *