നിധി കമ്പനികൾക്കെതിരായ വ്യാജ ആരോപണങ്ങൾക്കെതിരെ നിധി കമ്പനീസ് അസോസിയേഷൻ ഹൈക്കോടതിയിൽ

നിധി കമ്പനികൾക്കെതിരായ വ്യാജ ആരോപണങ്ങൾക്കെതിരെ നിധി കമ്പനീസ് അസോസിയേഷൻ ഹൈക്കോടതിയിൽ

കേരളത്തിലെ 100 ഓളം കമ്പനികൾക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ഇന്ത്യയിലെ നിധി കമ്പനികളുടെ കൂട്ടായ്മയായ നിധി കമ്പനി അസോസിയേഷൻ നേരിട്ട് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. നിലവിൽ കമ്പനിയ്ക്കുളള എൻഡിഎച്ച്- 4 നിരസിക്കുന്ന സാഹചര്യമാണ് ഉളളത്. സമയബന്ധിതമായി എൻഡിഎച്ച് -4 (NDH-4) സമർപ്പിക്കാൻ വീഴ്ച വരുത്തിയതും, സമർപ്പിച്ചതിലെ അപാകതയും ചൂണ്ടിക്കാട്ടി കേരളത്തിലെ നൂറോളം വരുന്ന നിധി കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാർ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അസോസിയേഷൻ കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്പനികൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും കമ്പനികളുടെ അനുമതി എടുത്തുകളഞ്ഞെന്നുമുളള കാരണങ്ങൾ ആരോപിച്ച് പോലീസ് ആസ്ഥാനത്ത് നിന്ന് അന്വേഷണങ്ങൾ ഉണ്ട്്. ഇതു കൂടാതെ ജില്ലാ ഇൻഫോർമേഷൻ ഓഫീസർ കൂടിയായ കലക്ടറുടെ അറിയിപ്പോടെ പത്രങ്ങളും ഓൺലൈൻ മീഡിയകളും ഇപ്പോൾ നടപടി ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യൻ കമ്പനി നിയമം 1956 സെക്ഷൻ 620A പ്രകാരം രജിസ്റ്റർ ചെയ്ത നിധി കമ്പനികൾ പ്രവർത്തിക്കുന്നതിന് നിധി കമ്പനിയായി വിജ്ഞാപനം ചെയ്ത് കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ലഭിച്ചതാണ്. ഇതു കൂടാതെ ഗവൺമെന്റിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നുളളതും ഈ നിയമ പ്രകാരം നിർബന്ധിതമായിരുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ നിധികമ്പനികളെല്ലാം ഈ നിയമപ്രകാരമാണ് പ്രവർത്തിച്ചിരുന്നത്. 2013 ൽ പാർലമെന്റിൽ വരുത്തിയ ഭേദഗതി 2014 ൽ നടപ്പിലാക്കിയപ്പോൾ നിധി കമ്പനികൾ പ്രവർത്തിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ വിജ്ഞാപനം നിർബന്ധമാണ് എന്ന വ്യവസ്ഥ നീക്കം ചെയ്തിരുന്നു. എന്നിട്ടും കേന്ദ്രഗവൺമെന്റിന്റെ വിജ്ഞാപനങ്ങൾക്ക് അനുസരിച്ചാണ് നിധി കമ്പനികൾ പ്രവർത്തിച്ചത്. പിന്നീട് ആറ് വർഷത്തിന് ശേഷം കമ്പനികൾക്കുളള നിയമാവലി 2019 ആഗസ്റ്റിൽ വീണ്ടും ഭേദഗതി ചെയ്തിരുന്നു. ഇതോടെ എല്ലാ നിധി കമ്പനികളും നിധി കമ്പനികളായി നോട്ടിഫൈ ചെയ്യുന്നതിന് എൻഡിഎച്ച് -4 ഫോമിലൂടെ അപേക്ഷ സമർപ്പിക്കണം എന്ന വിജ്ഞാപനം കൊണ്ടു വരികയും ചെയ്തു.

ഈ ഭേദഗതി പ്രകാരം നിരവധി പേർ എൻഡിഎച്ച് -4 ഫോം ഫയൽ ചെയ്‌തെങ്കിലും നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. ഇതിനെതിരെയാണ് അസോസിയേഷൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷക്കാലമായി നിധി കമ്പനികളിൽ യാതൊരു വിധ പരിശോധനകളും കമ്പനി കാര്യമന്ത്രാലയത്തിന്റെ പ്രതിനിധികൾ നടത്തിയിരുന്നുല്ല. 2014 മുതൽ കൃത്യമായി കമ്പനികളിൽ പരിശോധന നടത്തി കമ്പനികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കമ്പനി നിയമം അനുശാസിക്കുന്ന പിഴകൾ ചുമത്തുകയും ചെയ്തിരുന്നെങ്കിൽ ഇത്തരമൊരു പ്രതിസന്ധി വരില്ലായിരുന്നുവെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. 2019 ൽ ഭേദഗതി ചെയ്ത കമ്പനി നിയമത്തിലെ വകുപ്പ് 406 ,2014 മുതൽ 2019 വരെ രജിസ്‌ട്രേഷൻ ലഭിച്ച കമ്പനികളിൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ സാധിക്കുകയില്ലെന്നും നിധി കമ്പനി അസോസിയേഷൻ കേരള ഹൈക്കോടതയിൽ ഫയൽ ചെയ്ത റിട്ട് പെറ്റീഷനിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *