ഇന്ത്യയില്‍ നിന്ന് വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാനൊരുങ്ങി സുസുക്കി

ഇന്ത്യയില്‍ നിന്ന് വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാനൊരുങ്ങി സുസുക്കി

വികസിത രാജ്യങ്ങളിലെ വിപണികള്‍ ലക്ഷ്യം വച്ച് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഒരുങ്ങുന്നു. മറ്റ് വിപണികളിലെ ഡിമാന്‍ഡ് വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. ജപ്പാനും ന്യൂസിലന്‍ഡും ഉള്‍പ്പെടെ ആഗോള വിപണിയില്‍ ഇന്ത്യന്‍ മോഡലിന്റെ ആവശ്യം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നതെന്ന് സുസൂക്കി ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

കൊവിഡിനെ തുടര്‍ന്ന് സുസൂക്കിയുടെ കയറ്റുമതി വലിയ രീതിയില്‍ ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി ഈ വര്‍ഷം മുതല്‍ അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നത്. ആഗോള വിപണിയില്‍ ഇന്ത്യന്‍ മോഡലുകള്‍ക്ക് ആവശ്യം വര്‍ദ്ധിക്കുകയാണെന്നും ഇത് മുതല്‍ക്കൂട്ടാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും സുസൂക്കി ഇന്ത്യ മേധാവി സന്തോഷ് ഉചിത പറഞ്ഞു.

ലാറ്റിനമേരിക്ക, ജപ്പാന്‍, സൗത്ത് ഈസ്റ്റ് ഏഷ്യ, അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വിപണികളിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളും ദുരിതമനുഭവിച്ചിരുന്നു. അതിനാല്‍ കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ കയറ്റുമതി കുറച്ചിരുന്നു. ഈ വര്‍ഷം കമ്പനിയുടെ കയറ്റുമതി വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ചില രാജ്യങ്ങള്‍ ഇതിനകം തന്നെ വീണ്ടെടുക്കാന്‍ തുടങ്ങി. അതിനാല്‍, ഞങ്ങളുടെ കയറ്റുമതി വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ ഇന്ത്യയ്ക്ക് പുറത്തുവില്‍പ്പന നടത്താനാണ് കമ്പനി ശ്രമിക്കുന്നത്. ജപ്പാന്‍, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസിതവുമായ ചില വിപണികളിലേക്ക് ഞങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *