രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കത്തിക്കയറുന്നു; മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കത്തിക്കയറുന്നു; മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കത്തിക്കയറുകയാണ്. തിങ്കളാഴ്ച്ച പെട്രോളിന് 29 പൈസയും ഡീസലിന് 26 പൈസയും വീതം എണ്ണക്കമ്പനികള്‍ കൂട്ടി.

ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 94 രൂപയിലേറെയായി; ഡീസല്‍ വില 85 രൂപയും പിന്നിട്ടു. കൊല്‍ക്കത്തയില്‍ ആദ്യമായി പെട്രോള്‍ വില 94 രൂപ മറികടന്നു. മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് ഇപ്പോള്‍ 100.47 രൂപയാണ്. ഡീസലിന് വില 92.45 രൂപയും.

കേരളത്തിലും ചിത്രം വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 96.26 രൂപയായി. ഡീസല്‍ വില 91.50 രൂപയും തൊട്ടു. കൊച്ചിയില്‍ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയുമാണ് നിരക്ക് രേഖപ്പെടുത്തുന്നത്. ജില്ലകളിലെ പെട്രോള്‍ വില ചുവടെ അറിയാം

(ഇന്നത്തെ വിലയും ഇന്നലത്തെ വിലയും).

ആലപ്പുഴ – 95.19/ 94.47

എറണാകുളം – 94.66/ 94.19

ഇടുക്കി – 95.67/ 95.38

കണ്ണൂര്‍ – 94.69/ 94.40

കാസര്‍കോട് – 95.38/ 95.33

കൊല്ലം – 95.59/ 95.47

കോട്ടയം – 94.70/94.66

കോഴിക്കോട് – 94.81/94.63

മലപ്പുറം – 95.21/94.71

പാലക്കാട് – 95.61/94.99

പത്തനംതിട്ട – 95.23/ 94.7

തൃശൂര്‍ – 94.86/ 94.48

തിരുവനന്തപുരം – 96.21/ 96

വയനാട് – 95.69/95.31

ഈ മാസം 16 തവണയാണ് ഇന്ധനവില കൂടിയത്. മെയ്യില്‍ മാത്രം പെട്രോളിന് 3.30 രൂപയും ഡീസലിന് 3.89 രൂപയും വര്‍ധിച്ചു. ഇന്നത്തെ വിലവര്‍ധനവിന് മുന്‍പ് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെട്രോള്‍, ഡീസല്‍ വില ഏറ്റവുമൊടുവില്‍ മാറിയത്. അന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയും വീതം കൂടി. ഇതിനെത്തുടര്‍ന്ന് ഒഡീഷയിലും തെലങ്കാനയിലും പെട്രോള്‍ വില ലീറ്ററിന് 100 രൂപ പിന്നിട്ടിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം 100 കടന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ ഓരോ ദിവസവും ഇന്ധനവില നിശ്ചയിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *