കോവിഡ് കാലത്തും വരുമാനമുണ്ടാക്കാം: ഡിജിറ്റൽ മാർക്കറ്റിങ്ങിനെ അറിയാം,പഠിക്കാം

കോവിഡ് കാലത്തും വരുമാനമുണ്ടാക്കാം: ഡിജിറ്റൽ മാർക്കറ്റിങ്ങിനെ അറിയാം,പഠിക്കാം

ആധുനിക കാലത്ത് ഡിജിറ്റൽ മാർക്കറ്റിങ്ങിന് വളരെയധികം സാധ്യതകൾ ഉണ്ട്. ഡിജിറ്റൽ മാർക്കറ്റിങ്ങ് ഇല്ലാത്ത സംരംഭങ്ങൾ ഇന്ന് കുറവാണ്. ഓരോ സംരംഭങ്ങളെ ഉപഭോക്താവിലേക്ക് എത്തിക്കാനുളള ചെലവ് കുറഞ്ഞ വഴിയാണ് ഡിജിറ്റൽ മാർക്കറ്റിങ്ങ്.ഡിജിറ്റൽ മാർക്കറ്റിങ്ങ് തന്ത്രങ്ങൾ അറിഞ്ഞാൽ ഓൺലൈൻ മാർക്കറ്റിലെ നിങ്ങളുടെ സ്ഥാനം മനസ്സിലാകും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിയാനുളള മികച്ച പ്ലാറ്റ് ഫോമാണ് ഡിജിറ്റൽ മാർക്കറ്റിങ്ങ്. ഗൂഗിളിൽ തിരയുമ്പോൾ നിങ്ങളുടെ സംരംഭത്തെ ആകർഷിക്കാൻ കഴിയുന്ന കീവേഡുകൾ നൽകുന്നത് പ്രയോജനം ചെയ്യാം. ഇത് കോവിഡ് കാലത്തും സംരംഭത്തിൽ വരുമാനം വർധിപ്പിക്കാൻ സഹായിക്കും.

ഓൺലൈനായി പഠിക്കാം

കോവിഡ് 19 നെ തുടർന്നുളള ലോക്ക്ഡൗൺ സാഹചര്യത്തിൽ ഡിജിറ്റൽ മാർക്കറ്റിങ്ങ് ഓൺലൈനായി പഠിക്കാം. ഓൺലൈനിലൂടെ എങ്ങനെ ഉത്പന്നങ്ങളും സേവനങ്ങളും ആളുകളിലേക്ക് എത്തിക്കാം എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പഠിക്കുന്നത്. വളരെ വിശാലമായ ഏരിയയാണിത്.

സാധ്യത

സംരംഭത്തിന് സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടെങ്കിൽ ഇതിലൂടെ കൂടുതൽ ബിസിനസ്സ് കണ്ടെത്താം. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം ,ട്വിറ്റർ, ലിങ്ക്ഡ്ഇൻ, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ കസ്റ്റമേഴ്‌സിനെ ആകർഷിക്കാം. വീഡിയോ ഉപയോഗിച്ച് മാർക്കറ്റിങ്ങ് നടത്താം. ഗൂഗിൾ സെർച്ചിൽ ഉയർന്നു വരാം. ഇമെയിൽ മാർക്കറ്റിങ്ങ് വിദഗ്ധമായി ചെയ്യാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *