മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇന്ന് പലരും ഓഹരിയിലും മ്യൂച്ചൽ ഫണ്ടിലും നിക്ഷേപം നടത്തുന്നവരാണ്. ഇതിലൂടെ കൂടുതൽ ധനസമ്പാദനം നടത്താം എന്നതു കൊണ്ടാണ് കൂടുതൽ ആളുകളും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നത്. സാമാന്യധാരണ പോലുമില്ലാതെ ഓഹരികളിലും മ്യൂചൽ ഫണ്ടിലും നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ അനുഭവത്തിലൂടെ കൂടുതൽ മനസ്സിലാക്കി നിക്ഷേപം നടത്തിയാൽ ആജീവനാന്തം നല്ല വരുമാനം ഉണ്ടാക്കാൻ ഇത് സഹായകമാകും. ഓഹരികളെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്തവർക്ക് മ്യൂച്വൽ ഫണ്ട് സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗമാണ്. മധ്യവർഗ്ഗക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുളള അത്ഭുതകരമായ മാർഗമാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയെന്നത്. 500 രൂപ കൈയിൽ ഉണ്ടെങ്കിൽ നിക്ഷേപം തുടങ്ങാം. നിക്ഷേപകർ അറിയേണ്ട ചില ടിപ്‌സുകളിതാ.

ലക്ഷ്യം തിരിച്ചറിയുക

കൃത്യമായ ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുക.ഹ്രസ്വകാല ദീർഘകാല നിക്ഷേപങ്ങൾ ലഭ്യമാണ്. വിദേശ വിനോദയാത്ര ലക്ഷ്യമിടുന്നതെങ്കിൽ അതിനനുസരിച്ചുളള ഡെറ്റ് ഫണ്ടിൽ നിക്ഷേപിക്കാം. പത്തോ ഇരുപതോ വർഷത്തിന് ശേഷം വിരമിക്കുമ്പോൾ ജീവിത സമ്പാദ്യമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്

ഫണ്ടുകളെ കുറിച്ച് മനസ്സിലാക്കണം

മ്യൂച്ചൽ ഫണ്ടിനെ കുറിച്ച് വ്യക്തമായ ധാരണയ്‌ക്കൊപ്പം ഫിനാൻഷ്യൽ മാർക്കറ്റിനെ കുറിച്ചും അറിഞ്ഞിരിക്കണം. മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കും മുൻപ് ഫണ്ടിന്റെ സ്വഭാവം മനസ്സിലാക്കണം. ഏത് കാറ്റഗറിയിലാണ് വരുന്നതെന്ന് അറിയണം. ഫണ്ടിന്റെ ചെലവ് അനുപാതം, ആസ്്തി, എക്‌സിറ്റ് ലോഡ് തുടങ്ങിയവ നിർബന്ധമായും പരിശോധിക്കണം.

ചെറിയ ചാഞ്ചാട്ടങ്ങൾ അവഗണിക്കുക

വിപണിയിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ അവഗണിക്കുന്നത് നന്നായിരിക്കും. വിപണി കൂപ്പുകുത്തുമ്പോൾ ഒരുപാട് നിക്ഷേപകർ ആശങ്കപ്പെടുന്നത് കാണാം. എന്നാൽ ദീർഘകാലയളവിൽ മികച്ച ആദായമുണ്ടാക്കുകയാണ് ലക്ഷ്യമെന്നത് മനസ്സിലുണ്ടാകണം. ഹ്രസ്വകാലയളവിൽ ഉണ്ടാകുന്ന വിപണിയിലെ തകർച്ച നിങ്ങളെ ബാധിക്കുകയില്ല

സമയം കളയാതെ നിക്ഷേപിക്കാം

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനുളള സമയത്തിനായി കാത്തിരിക്കരുത്. വിപണിയിലെ ചാഞ്ചാട്ടങ്ങളൊന്നും നോക്കാതെ നിക്ഷേപിക്കുക. വിപണി കൂപ്പു കുത്തുകയോ,ഉയരങ്ങൾ കീഴടക്കുകയോ ചെയ്യട്ടെ ഫണ്ടുകളിൽ എസ്.ഐ.പിയായി നികഷേപം നടത്തുന്നതിന് തടസ്സമൊന്നുമില്ല.

നിക്ഷേപം പിൻവലിക്കാതിരിക്കാം

അടിയന്തരാവശ്യങ്ങൾക്കുളള പണം നമ്മൾ കൈയിൽ കരുതണം. ഫണ്ടിലെ നിക്ഷേപം പിൻവലിക്കാതെ അത്യാവശ്യങ്ങൾ നിറവേറ്റാൻ അത് സഹായിക്കും.നിക്ഷേപം വളരുമ്പോൾ പണം പിൻവലിക്കാനുളള പ്രവണതയും കാണാറുണ്ട്. അത് പക്ഷെ നല്ല ശീലമല്ല

ഓരോ വർഷവും നിക്ഷേപം കൂട്ടാം

വരുമാനം വർധിക്കുന്നതിന് അനുസരിച്ച് എസ്.ഐ.പി തുകയിലും വർധനവ് വരുത്തണം. നിക്ഷേപകരിൽ പലർക്കും അതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. ഭാവിയിലെ സാമ്പത്തിക ലക്ഷ്യത്തിന് ഉപകാരപ്രദമാകുന്ന സമ്പത്ത് സമാഹരിക്കാൻ എസ്‌ഐപി തുകയിലെ വർധന സഹായിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *