ഫിന്‍ലന്‍ഡില്‍ പ്രഭാത ഭക്ഷണത്തിന്റെ ബില്ലിനെ ചൊല്ലി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം

ഫിന്‍ലന്‍ഡില്‍ പ്രഭാത ഭക്ഷണത്തിന്റെ ബില്ലിനെ ചൊല്ലി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം

34-ാം വയസില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡോടെ ഫിന്‍ലന്‍ഡില്‍ അധികാരത്തിലെത്തിയ സന മരിനെതിരെയാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രഭാത ഭക്ഷണത്തിന്റെ ബില്ലിനെ ചൊല്ലിയാണ് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം. കുടുംബാംഗങ്ങളോടൊപ്പം കെസരന്തയിലെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന സന പ്രതിമാസം പ്രഭാതഭക്ഷണത്തിനായി മാത്രം ചെലവിടുന്നത് 300 യൂറോ (26,479 രൂപ) ആണെന്ന് ടാബ്ലോയിഡ് ഇല്‍തലെഹ്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പോലീസ് സനയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. നികുതിദായകരുടെ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രിയും കുടുംബവും പ്രഭാതഭക്ഷണം കഴിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കൂടാതെ സനയുടെ മുന്‍ഗാമികള്‍ക്കും ഇത്തരത്തില്‍ ആനുകൂല്യം നല്‍കിയിരുന്നുവെന്നും പ്രതിപക്ഷം വാദിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ താന്‍ യാതൊരു ആനുകൂല്യവും ആവശ്യപ്പെടുകയോ തീരുമാനിക്കുന്നതില്‍ പങ്കാളിയാവുകയോ ചെയ്തിട്ടില്ലെന്ന് സന ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണത്തിന് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് ഫിന്‍ലന്‍ഡിലെ നിയമങ്ങള്‍ക്കെതിരാണെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. പ്രധാനമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കാര്യങ്ങള്‍ക്ക് വ്യക്തത വരുന്നത് വരെ ആനുകൂല്യങ്ങള്‍ നേടില്ലെന്നും സന മരിയ ട്വിറ്ററില്‍ പറഞ്ഞു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *