ആദായനികുതി റിട്ടേണ്‍ ഫയലിങിന് മൊബൈല്‍ ആപും പുതിയ പോര്‍ട്ടലും; നികുതിദായകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആദായനികുതി റിട്ടേണ്‍ ഫയലിങിന് മൊബൈല്‍ ആപും പുതിയ പോര്‍ട്ടലും; നികുതിദായകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂടുതല്‍ ആകര്‍ഷകവും ലളിതവുമായ www.incometax.gov.in എന്ന പുതിയ പോര്‍ട്ടലും മൊബൈല്‍ ആപ്പും ജൂണ്‍ 7 മുതല്‍ നിലവില്‍ വരുന്നു. ഇവ ഉപയോഗിക്കുമ്പോള്‍ നികുതി ദായകര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓണ്‍ലൈന്‍ ടാക്സ് റിട്ടേണ്‍ ഫയലിങ് ഈ പുതിയ പോര്‍ട്ടല്‍ വഴിയായിരിക്കും. പഴയ പോര്‍ട്ടലിലെ വിവരങ്ങള്‍ പുതിയ പോര്‍ട്ടലുമായി സംയോജിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതല്‍ ആറുവരെ പഴയ പോര്‍ട്ടലായ www.incometaxindiaefiling.gov.in ലഭിക്കില്ല.

ജൂണ്‍ 1 മുതല്‍ 6 വരെയുള്ള കാലയളവില്‍ ഒരു ഇടപാടും നടത്താന്‍ ആദായ നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കില്ല. മാത്രമല്ല പരാതികള്‍ സംബന്ധിച്ച ഹിയറിങുകളും ജൂണ്‍ 10 മുതലേ ആരംഭിക്കൂ.

*റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ അര്‍ഹരായവര്‍ക്ക് ഉടന്‍ ടാക്സ് റീ ഫണ്ടുചെയ്യും എന്നാണ് പുതിയ പോര്‍ട്ടിലിന്റെ വാഗ്ദാനം.

*നികുതിദായകര്‍ ചെയ്തിരിക്കേണ്ടതും ചെയ്യേണ്ടതും ചെയ്യാന്‍ ബാക്കിയുള്ളതുമായ എല്ലാ കാര്യങ്ങളും ഒറ്റ ഡാഷ് ബോര്‍ഡില്‍ കാണാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ നികുതി ദായകര്‍ക്ക് അനായാസം ഫോളോ അപ് ചെയ്യാന്‍ കഴിയും.

*ഓണ്‍ലൈനായി പരസഹായം കൂടാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം പുതിയ പോര്‍ട്ടലില്‍ ഉണ്ടായിരിക്കും.

*നികുതി ദായകരുടെ സംശയം അപ്പപ്പോള്‍ ദൂരികരിക്കാന്‍ ചാറ്റ് ബോട്ട് ഉണ്ടായിരിക്കും. അതായത് സംശയം ടൈപ്പ് ചെയ്താല്‍ അപ്പോള്‍ തന്നെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ മറുപടി ലഭിക്കും.

*ഇതിനു പുറമെ എല്ലാത്തരം സംശയങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ചോദ്യോത്തരങ്ങള്‍, വീഡിയോ ട്യൂട്ടോറിയല്‍സ് എന്നിവയും ഉണ്ടാകും.

*ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള മൊബൈല്‍ ആപും ലഭ്യമാകും.

*ഓണ്‍ലൈനായി ടാക്സ് അടയ്ക്കാനുള്ള സംവിധാനവും പുതിയ പോര്‍ട്ടലില്‍ ഉണ്ടാകും.

*യു പി ഐ, ക്രഡിറ്റ് കാര്‍ഡ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്റ്റി എന്നിവ ഉപയോഗിച്ച് നികുതി ദായകര്‍ക്ക് നികുതി അടയ്ക്കാം.
മൊബൈല്‍ ആപ്
പുതിയ മൊബൈല്‍ ആപ് ടാക്സ് ഫയലിങ് പ്രക്രിയയാകെ പൊളിച്ചെഴുതാന്‍ ഇടയാക്കുന്നതാണ്. സംശയ നിവാരണത്തിന് ചാറ്റ് ബോട്ട് ഏര്‍പ്പെടുത്തുന്നതും ലൈവ് ഏജന്റിനെ നിയോഗിക്കുന്നതും സ്വാഗതാര്‍ഹമാണ്.

ആദായ നികുതി സംബന്ധിച്ച നടപടിക്രമങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനുദിനം ലളിതമാക്കിക്കൊണ്ടിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ഈ ദിശയിലുള്ള ഏറ്റവും പുതിയ പരിഷ്‌കാരങ്ങളാണ് പുതിയ പോര്‍ട്ടലിന്റെ രൂപീകരണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *