മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കൗണ്‍സില്‍ യോഗത്തില്‍ കേരളം എതിര്‍ത്തു: ധനമന്ത്രി ബാലഗോപാല്‍

മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കൗണ്‍സില്‍ യോഗത്തില്‍ കേരളം എതിര്‍ത്തു: ധനമന്ത്രി ബാലഗോപാല്‍

മദ്യ ഉല്‍പ്പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആല്‍ക്കഹോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് അദ്ദേഹം യോഗത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു. വാക്‌സീനടക്കം കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെു. ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെരുപ്പ്, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *