കൊവിഡ് ചികിത്സാചിലവിന്റെ കാര്യത്തില്‍ തീരുമാനമാക്കാതെ സര്‍ക്കാര്‍

കൊവിഡ് ചികിത്സാചിലവിന്റെ കാര്യത്തില്‍ തീരുമാനമാക്കാതെ സര്‍ക്കാര്‍

ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൊവിഡ് വാക്‌സിന്‍ നിരക്കുള്ള ഇന്ത്യയില്‍ കൊവിഡ് ചികിത്സാച്ചെലവുകള്‍ കുറയുമോ എന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല.
എട്ട് മാസം നീണ്ട ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നെങ്കിലും കൊവിഡ് പ്രതിരോധ ഉത്പന്നങ്ങളുടെയും മരുന്നുകളുടെയും ഒന്നും നികുതി കുറക്കാതെ ജിഎസ്ടി കൗണ്‍സില്‍.

കോവിഡ് ചികിത്സ ഉപകരണങ്ങള്‍, ഓക്‌സിജന്‍, വാക്‌സിന്‍ തുടങ്ങിയവയ്ക്ക് നികുതി ഇളവ് നല്‍കുന്നതിന് പകരം നികുതി ഒഴിവാക്കുന്നത് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്. നിലവില്‍ കൊവിഡ് വാക്‌സിന് അഞ്ച് ശതമാനവും അനുബന്ധ ഉപകരണങ്ങള്‍ക്കും മറ്റും 12 ശതമാനവുമണ് നികുതി. വാക്‌സിന് പൂര്‍ണമായി നികുതി ഇളവ് നല്‍കണമെന്ന ആവശ്യവുമായി മിക്ക സംസ്ഥാനങ്ങളും മുന്നിലുണ്ട്.
എട്ടു ദിവസത്തിനകം പ്രത്യക സമിതി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയേക്കും.

നിലവില്‍ നികുതി ഇളവ് പ്രഖ്യാപിച്ചത് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സൗജന്യ വിതരണത്തിന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ്. ആഗസ്റ്റ് 31 വരെയാണ് ഐജിഎസ്ടി ഇളവ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന് നല്‍കുന്ന കൊവിഡ് മരുന്നുകള്‍ക്ക് ഉള്‍പ്പെടെ ഈ ഇളവ് ബാധകമാകും. അതുപോലെ ബ്ലാക്ക് ഫംഗസിനെതിരെ ഉപയോഗിക്കുന്ന ആംഫൊടെറസിനും ഇളവ് ലഭിക്കും. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങള്‍ക്കും നികുതി ഇളവ് ലഭിക്കും.

എന്നാല്‍ കൊവിഡ് ചികിത്സാച്ചെലവ് കുറയണമെങ്കില്‍ വാക്‌സിനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള നികുതി താല്‍ക്കാലികമായാണെങ്കിലും ഒഴിവാക്കേണ്ടതുണ്ട് . സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും കേന്ദ്രം നിരസിക്കുകയായിരുന്നു. പ്രതിസന്ധികാലത്തെ നികുതി ഇളവ് വിലക്കയറ്റം ഉണ്ടാക്കിയേക്കാം എന്നാണ് സര്‍ക്കാരിന്റെ വാദം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *