മഹാരാഷ്ട്രന്‍ കമ്പനി ബ്ലാക്ക് ഫംഗസ് മരുന്ന് നിര്‍മാണത്തിനൊരുങ്ങുന്നു

മഹാരാഷ്ട്രന്‍ കമ്പനി ബ്ലാക്ക് ഫംഗസ് മരുന്ന് നിര്‍മാണത്തിനൊരുങ്ങുന്നു

ബ്ലാക് ഫംഗസിന് മരുന്നുമായി മഹാരാഷ്ട്ര ആസ്ഥാനമായുള്ള കമ്പനി. ജനിറ്റിക് ലൈഫ് സയന്‍സസ് എന്ന കമ്പനിയാണ് ആംഫോട്ടെറിസിന്‍ ബി എമല്‍ഷന്‍ കുത്തിവയ്പ്പുകള്‍ക്കുള്ള മരുന്ന് നിര്‍മ്മിക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരുന്നുകള്‍ ചെലവേറിയതാണ്. ഒരു ഡോസിന് 1,200 രൂപയാണ് വില.

ഫംഗല്‍ ഇന്‍ഫെക്ഷനെതിരെ ഉപയോഗിക്കുന്ന മരുന്നാണ് ആംഫോട്ടെറിസിന്‍. ഇതുവരെ ഒരു കമ്പനി മാത്രമാണ് ബ്ലാക്ക് ഫംഗസിനായി മരുന്ന് നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. ഗഡ്കരിയുടെ ഓഫീസ് ഇതുസംബന്ധിച്ച് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്. തിങ്കളാഴ്ച മുതല്‍ മരുന്നുകള്‍ക്ക് 1,200 രൂപയ്ക്കായിരിക്കും വിതരണം ചെയ്യുക. നിലവില്‍ 7,000 രൂപയ്ക്കാണ് മരുന്ന് വില്‍പ്പന.

മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആംഫോട്ടെറിസിന്‍-ബി ഫംഗസിനെ ചികിത്സിക്കാന്‍ ഫലപ്രദമാണെന്നാണ് കരുതുന്നത്. ദില്ലി, ബീഹാര്‍, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്നാട്, തുടങ്ങിയ രാജ്യങ്ങള്‍ ബ്ലാക്ക്ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ചികിത്സയില്‍ ഉള്ളവരുടെ എണ്ണമനുസരിച്ച് ആംഫോട്ടെറിസിന്‍ ബി യുടെ 29,250 ഡോസ് വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തെ, ആംഫോട്ടെറിസിന്‍-ബി യുടെ 19,420 ഡോസും മെയ് 21 ന് 23,680 ഡോസ് രാജ്യത്തുടനീളം വിതരണം ചെയ്തിരുന്നുളള.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *