ഇന്റര്‍നെറ്റ് സുരക്ഷയ്ക്കായി എയര്‍ടെല്‍ സെക്യുര്‍ ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ് സുരക്ഷയ്ക്കായി എയര്‍ടെല്‍ സെക്യുര്‍ ഇന്റര്‍നെറ്റ്

സ്മാര്‍ട്ട് ഉപകരണങ്ങളുമായി നമ്മള്‍ എത്രമാത്രം ബന്ധപ്പെടുന്നുവോ അത്രമാത്രം തന്നെ ഇന്റര്‍നെറ്റിലെ എണ്ണമറ്റ വൈറസ്സുകളുടെയും മാല്‍വെയറുകളുടേയും സുരക്ഷ ഭീഷണികള്‍ നമ്മെ ബാധിക്കുന്നുണ്ട് . അവയെ മറികടക്കാന്‍ നിങ്ങള്‍ക്ക് പറ്റുമെങ്കിലും കുടുംബത്തിലെ കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ അതിനുള്ള അറിവ് ഉണ്ടായിക്കൊള്ളണം എന്നില്ല. അത്കൊണ്ട് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും എങ്ങിനെ സുരക്ഷിതമാകാം എന്നും ഇന്റര്‍നെറ്റ് മൂലമുള്ള അപകടങ്ങളില്‍ നിന്ന് കുട്ടികളെ എങ്ങിനെ രക്ഷിക്കാം എന്നതും ഇന്നത്തെ കാലത്തെ പ്രധാനപെട്ട രണ്ടു പ്രശ്‌നങ്ങള്‍ ആണ്.

ഈ സുരക്ഷാ വെല്ലുവിളികളെ തിരിച്ചറിഞ്ഞു അവയ്ക്ക് തക്കതായ ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍. എയര്‍ടെല്‍ സെക്യുര്‍ ഇന്റര്‍നെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. വൈഫൈ കണക്റ്റ് ചെയ്യപ്പെടുന്ന എല്ലാ ഉപകരണങ്ങളും മാല്‍വെയറുകളില്‍ നിന്നും വൈറസ്സുകളില്‍ നിന്നും സംരക്ഷിക്കാന്‍ ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നതിലൂടെ കഴിയും.

വൈറസ്സുകളില്‍ നിന്നുള്ള സുരക്ഷയ്ക്ക് പുറമെ കണ്ടന്റ് ഫില്‍റ്ററിങ് സംവിധാനവും എയര്‍ടെല്‍ സെക്യുര്‍ ഇന്റര്‍നെറ്റ് സംവിധാനത്തിനുണ്ട്. കുട്ടികള്‍ക്കും മറ്റും അനുയോജ്യമല്ലാത്ത ആപ്പുകളെയും വെബ്‌സൈറ്റുകളേയും ഇതിലൂടെ ഫില്‍റ്റര്‍ ചെയ്തു മാറ്റാം. അനാവശ്യമായ വെബ്സൈറ്റുള്‍ ബ്ലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. അമിതമായി ഓണ്‍ലൈന്‍ ഗെയിമിലും മറ്റും മുഴുകി കുട്ടികള്‍ വഴിതെറ്റി പോകുന്നത് തടയാനും ഈ സംവിധാനം കൊണ്ടാകും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും ഇതില്‍ പറ്റും. എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ നിന്നും ഒഴിവാക്കേണ്ടതോ തടയേണ്ടതോ ആയ കണ്ടന്റുകള്‍ തിരഞ്ഞെടുത്താല്‍ മാത്രം മതിയാകും. വൈഫൈയുമായി കണക്റ്റ് ചെയ്ത എല്ലാ ഉപകരണങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമാകും.

എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലെ താങ്ക്‌സ് പേജില്‍ സെക്യുര്‍ ഇന്റര്‍നെറ്റ് കാര്‍ഡില്‍ ക്ലിക്ക് ചെയ്ത് ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാനാവും. ആദ്യമാസം സൗജന്യമായി ലഭിക്കുന്ന ഈ സംവിധാനത്തിനു പ്രതിമാസം 99 രൂപയാണ് ചാര്‍ജ്ജ്. വൈറസ്സ് പ്രൊട്ടക്ഷന്‍, ചൈല്‍ഡ് സേഫ്റ്റി, സ്റ്റുഡന്റ് മോഡ്, വര്‍ക്ക് മോഡ് തുടങ്ങിയ പ്രൊഫൈലുകള്‍ ഈ സര്‍വീസില്‍ കാണാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *