സഹപാഠികൾ തുടങ്ങിയ കുട്ടികൾക്കായുളള ഓർഗാനിക് വസ്ത്ര നിർമ്മാണ ബ്രാൻഡിന്റെ വിജയ കഥ

സഹപാഠികൾ തുടങ്ങിയ കുട്ടികൾക്കായുളള ഓർഗാനിക് വസ്ത്ര നിർമ്മാണ ബ്രാൻഡിന്റെ വിജയ കഥ

ഇന്ത്യയിൽ വളർന്നു വന്നു കൊണ്ടിരിക്കുന്ന കുട്ടികളുടെ വസ്ത്രവിപണിയിൽ ഏറെ ശ്രദ്ധ നേടിയ ബ്രാൻഡാണ് കീബി. രണ്ടു സഹപാഠികൾ ചേർന്നാണ് ഈ ബ്രാൻഡ് ആരംഭിച്ചിരിക്കുന്നത്. സംരംഭകരായ വന്ദന കലാഗര, സ്മൃതി റാവു എന്നിവരാണ് കീബി (keebee) ബ്രാൻഡിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.തങ്ങളുടെ നിർമ്മാണ സംരംഭമായ കീബി എന്ന ബ്രാന്റിലൂടെ കുട്ടികൾക്കായുളള ഓർഗാനിക് വസ്ത്രങ്ങൾ നിർമ്മിക്കുകയും സ്വന്തം വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾക്ക് നേരിട്ട് വിൽക്കുകയും ചെയ്യുന്നു. കൂടാതെ ഓൺലൈൻ സൈറ്റുകളായ മിന്ത്ര, ഫസ്റ്റ് ക്രൈ, നെസ്റ്റി എന്നിവ വഴിയും ഇവരുടെ ഉല്പന്നങ്ങൾ ലഭ്യമാണ്. 2016 നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു 2017 ൽ ആദ്യത്തെ ഉല്പന്നം വിപണിയിലെത്തിച്ചു. കുട്ടികളുടെ വസ്ത്ര ഉല്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നതിലൂടെ ഇവർ നേടുന്ന വാർഷിക വരുമാനം 36 ലക്ഷം രൂപയാണ്. ഈ വർഷം 75 ലക്ഷം രൂപയാണ് ലക്ഷ്യമിടുന്നതെന്ന് വന്ദന പറയുന്നു.

പ്രചോദനം

നിഫ്റ്റിൽ നിന്നും ബിരുദം നേടിയ ശേഷം വന്ദന കുറച്ച് വർഷം ഡിസൈനറായി പ്രവർത്തിച്ചു. തുടർന്ന് യുഎസിലെ എഫ്‌ഐഡിഎമ്മിൽ നിന്ന് ഫാഷൻ ഡിസൈനിൽ മാസ്റ്റർ ബിരുദം നേടി. ഇതിന് ശേഷമാണ് മകൾ ജനിക്കുന്നത്. അതോടെ ജോലിയിൽ നിന്നും വിരമിച്ചു. കുട്ടികൾക്കുളള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് എനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് വന്ദന പറയുന്നു. ഞാൻ വീട്ടിലിരുന്ന് ഫ്രീലാൻസ് ഡിസൈനിങ്ങ് ജോലികൾ ചെയ്തിരുന്നു. മകൾ നഴ്‌സറിയിൽ പോകാൻ തുടങ്ങി. ആ സമയത്ത് അവൾക്ക് വലുതാകുമ്പോൾ ആരാകണമമെന്ന്് ഒരിക്കൽ ഞാൻ ചോദിച്ചു. മുത്തശ്ശിയെയും അമ്മയെയും പോലെ വീട്ടിൽ തന്നെ തുടരണമെന്നതായിരുന്നു അവൾ പറഞ്ഞ മറുപടി.

മകളുടെ ആ പ്രതികരണമാണ് വന്ദനയെ ഈ മേഖലയിലേക്ക് തിരിച്ചുവിടാൻ പ്രേരിപ്പിച്ചത്. താൻ ഈ രംഗത്ത് ഗവേഷണം നടത്തി. കുട്ടികൾക്കുളള ഓർഗാനിക് വസ്ത്രങ്ങൾ കുറവാണെന്നുളള കാര്യം ശ്രദ്ധയിൽപെട്ടു. അതോടെ 2016 കീബിയ്ക്ക് തുടക്കമായെന്നും വന്ദന പറയുന്നു.തന്റെ സഹപാഠിയായിരുന്ന സ്മൃതിയ്ക്ക് ഈ ബ്രാൻഡിനോട് താത്പര്യം തോന്നി 2018 ൽ സഹസ്ഥാപകയായി കൂടെ നിന്നു. 15 ലക്ഷം രൂപ സംരംഭക വായ്പ എടുത്താണ് തുടങ്ങിയത്. പിന്നീട് സ്വന്തം പണം ബ്രാൻഡിലേക്ക് നിക്ഷേപിക്കാൻ തുടങ്ങി.

നിർമ്മാണ യൂണിറ്റ്

ഹൈദരാബാദ് ആസ്ഥാനമായുളള കീബി ഗുജറാത്തിലെയും തമിഴ്‌നാട്ടിലെയും ഗ്ലോബൽ ഓർഗാനിക് ടെക് സ്‌റ്റൈൽ സ്റ്റാൻഡേർഡ് സർട്ടിഫൈഡ് യൂണിറ്റുകളിലാണ് ഉല്പന്നം നിർമ്മിക്കുന്നത്.വസ്ത്രം ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് ആവശ്യമായ സർട്ടിഫിക്കേഷനും ഇവർക്ക് ഉണ്ട്. ഹൈദരബാദിൽ സ്മൃതി സ്വന്തമായി ഒരു നിർമ്മാണ യൂണിറ്റ് ആരംഭിച്ചു.എന്നാൽ ഇത് ഗ്ലോബൽ ഓർഗാനിക് ടെക്‌സ്‌റ്റൈൽ സ്റ്റാൻഡേർഡ് സർട്ടിഫൈഡ് ലഭിക്കാൻ കാത്തിരിക്കുകയാണ്. ഇതിനായുളള നടപടികൾ പൂർത്തികരിച്ചു കഴിഞ്ഞു. 10 വയസ്സ് വരെയുളള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുളള കാഷ്വൽ വസ്ത്രങ്ങളും,പരമ്പാരഗത വസ്ത്രങ്ങളും, അടിവസ്ത്രങ്ങളും കീബി നിർമ്മിക്കുന്നു. 350 രൂപ മുതൽ 4000 രൂപ വരെ വിലയുളള വസ്ത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ആദ്യഘട്ടത്തിൽ ഒരു സംരംഭകയെന്ന നിലയിൽ നിരവധി വെല്ലുവിളികൾ നേരിട്ടു. ഓർഗാനിക് കോട്ടൺ വിതരണക്കാരെയും ,സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ നിർമ്മാതാക്കളെ കണ്ടെത്തുന്നതായിരുന്നു വെല്ലുവിളി. തന്റെ ബിസിനസ്സ് വിൽപ്പന നടത്തുന്നതിന് പല ആളുകളുമായും ബന്ധപ്പെടുന്നതിന് രാജ്യമെമ്പാടുമുളള പല യൂണിറ്റുകൾക്കും ഇ-മെയിൽ അയച്ചുവെങ്കിലും കുറച്ചു പേർ മാത്രമാണ് പ്രതികരിച്ചതെന്ന് വന്ദന പറയുന്നു. ഗുജറാത്തിലെ റെഡിമെയ്ഡ് വസത്ര നിർമ്മാണ യൂണിറ്റായ കോട്ടൺ ഇക്കോ ഫാഷനുമായി ബന്ധപ്പെട്ടു. അവിടുത്തെ ആളുകൾ സഹായിക്കുകയും ഞങ്ങൾ ഉല്പാദനം ആരംഭിക്കുകയും ചെയ്തു. അവരുമായി ചേർന്ന് ഇപ്പോഴും ഞങ്ങൾ പ്രവർത്തിക്കുന്നു. പിന്നെ ഓൺലൈനായും വസ്ത്രങ്ങൾ വിപണിയിൽ എത്തിക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *