ജെഫ് ബെസോസ് ആമസോണ്‍ സി.ഇ.ഒ. സ്ഥാനമൊഴിയുന്നു

ജെഫ് ബെസോസ് ആമസോണ്‍ സി.ഇ.ഒ. സ്ഥാനമൊഴിയുന്നു

ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് സംരംഭകമായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സി.ഇ.ഒ. സ്ഥാനമൊഴിയുന്നു. സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എന്ന പദവിയാണ് ജെഫ് ബെസോസ് വഹിയ്ക്കുക. ഒരു ഇന്റര്‍നെറ്റ് ബുക്ക് സ്റ്റോറില്‍ തുടങ്ങി ലോകമെങ്ങും പടര്‍ന്ന വ്യവസായ സാമ്രാജ്യമായി ആമസോണിനെ വളര്‍ത്തിയ ബെസോസ് ആന്‍ഡി ജെയ്സിക്കാണ് സ്ഥാനം കൈമാറുന്നത്.

”എനിക്കൊരു വൈകാരിക ബന്ധമുള്ളതിനാലാണ് ഞങ്ങള്‍ ആ തീയതി തെരെഞ്ഞെടുത്തത്,” ബെസോസ് ബുധനാഴ്ച ഒരു ആമസോണ്‍ ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍ പറഞ്ഞു. 1994 ല്‍ ആ തീയതിയില്‍ കൃത്യമായി 27 വര്‍ഷം മുമ്പാണ് ആമസോണ്‍ സ്ഥാപിക്കപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഫെബ്രുവരിയില്‍ ബെസോസ് സി.ഇ.ഒ. സ്ഥാനം രാജിവെക്കുന്നുവെന്ന് സിയാറ്റില്‍ ആസ്ഥാനമായുള്ള ആമസോണ്‍.കോം അറിയിച്ചിരുന്നു , പക്ഷേ ഒരു നിര്‍ദ്ദിഷ്ട തീയതി നല്‍കിയില്ല. പകരക്കാരനായ ജാസി നിലവില്‍ കമ്പനിയുടെ വെബ് സര്‍വീസസ് വിഭാഗം മേധാവിയാണ്.

ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ വില്‍പന കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് കുതിച്ചുയര്‍ന്നപ്പോള്‍ ആമസോണ്‍ ലാഭം 720 കോടി ഡോളറായും വരുമാനം 44 ശതമാനം ഉയര്‍ന്ന് 1256 കോടി ഡോളറില്‍ ഏറെയായും മാറിയിരുന്നു.

പ്രധാനപ്പെട്ട ആമസോണ്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമെന്നും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റ് ബിസിനസുകളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുമെന്നും ആമസോണ്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ജെഫ് ബെസോസ് പറയുന്നു. ദ വാഷിങ്ടണ്‍ പോസ്റ്റ് എന്ന പത്രവും സ്വകാര്യ സ്‌പേസ് കമ്പനി ബ്ലൂ ഒറിജിന്‍ എന്ന സ്ഥാപനങ്ങളും ആമസോണ്‍ കൂടാതെ അദ്ദേഹത്തിന്റ ഉടമസ്ഥതയില്‍ ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *