പഴം വിപണിയിൽ വില ഇടിയുന്നു: കർഷകർ പ്രതിസന്ധിയിൽ

പഴം വിപണിയിൽ വില ഇടിയുന്നു: കർഷകർ പ്രതിസന്ധിയിൽ

ലോക്ക് ഡൗൺ പല വ്യവസായ സംരംഭങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കർഷകരെയാണ്. ലോക്ക്ഡൗൺ വന്നതോടെ പൈനാപ്പിൾ, റംമ്പൂട്ടാൻ,മാംഗോസ്റ്റിൻ തുടങ്ങിയ പഴങ്ങൾ വാങ്ങാൻ ആളില്ലാതായിരിക്കുകയാണ്. ലക്ഷകണക്കിന് രൂപയുടെ പഴങ്ങളാണ് പലസ്ഥലത്തും വിളവെടുക്കാനാവാതെ നശിച്ചിരിക്കുന്നത്.

ഏപ്രിൽ ആദ്യവാരത്തിൽ 44 രൂപ വരെ കിലോയ്ക്ക് പൈനാപ്പിളിന് വില വന്നിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ വിലയിടിഞ്ഞു 15 രൂപയോളം എത്തി. പലയിടങ്ങളിലും വില നേരിയ രീതിയിൽ വ്യത്യാസപ്പെട്ടിട്ടുണ്ട്. നിവൃത്തിയില്ലാതെ കർഷകർ തങ്ങളുടെ പഴങ്ങൾ കോവിഡ് ബാധിതർക്കും പാവപ്പെട്ടവർക്കുമായി പറിച്ചു നൽകുകയാണ്. വിളവെടുപ്പ് പ്രതിസന്ധിയിൽ ആയതോടെ ബാങ്ക് ലോൺ എടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കർഷകർ ദുരിതത്തിലായിരിക്കുകയാണ്.

തുടർച്ചയായ വേനൽമഴ മൂലം ഇത്തവണ റംബൂട്ടാനും മാംഗോസ്റ്റീനും കാലം തെറ്റിയാണ് പൂത്തത്. അതു കൊണ്ട് തന്നെ പല സ്ഥലങ്ങളിലും കായകൾ മൂത്ത് വരുന്നതേ ഉളളു. ലോക്ക് ഡൗണിനെതുടർന്ന് പലരും പഴങ്ങൾ വിപണി കണ്ടെത്താൻ വിഷമിക്കുകയാണ്. മറ്റു പഴ കച്ചവടക്കാരുടെയും അവസ്ഥ ഇത് തന്നെയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *