ഒരു ആനയ്ക്ക് വില 80 ലക്ഷം രൂപ: പ്രതിദിന ചിലവ് 5000 രൂപ – പ്രതിസന്ധിയില്‍പ്പെട്ട കേരളത്തിലെ ചില ആന വിശേഷങ്ങള്‍

ഒരു ആനയ്ക്ക് വില 80 ലക്ഷം രൂപ: പ്രതിദിന ചിലവ് 5000 രൂപ – പ്രതിസന്ധിയില്‍പ്പെട്ട കേരളത്തിലെ ചില ആന വിശേഷങ്ങള്‍

ആനയേക്കാള്‍ വലിയ കടബാധ്യതയില്‍ ആണ് ഇന്ന് പല ആന ഉടമകളും. ആനയെ പരിചരിക്കാന്‍ പ്രതിദിനം 5000 രൂപയെങ്കിലും ചുരുങ്ങിയത് വേണം. രണ്ടുവര്‍ഷമായി ആനയില്‍ നിന്നും തുടര്‍ച്ചയായി വരുമാനമൊന്നും ഇല്ലാത്ത നിലയിലുമാണ്. പല ആന ഉടമകളും വീട് പണയം വച്ചും കടംവാങ്ങിയും വായ്പയെടുത്തു ആനയെ വാങ്ങി ബാധ്യതയില്‍ ആണിപ്പോള്‍.ഈ അവസ്ഥ പല ആന മുതലാളിമാരെയും ഇന്ന് കടക്കെണിയില്‍ കൊണ്ട് എത്തിച്ചിരിക്കുകയാണ്.

കേരളത്തിലെ മുന്‍നിരയിലുള്ള എട്ടോളം ആനകള്‍ക്ക് ആഘോഷങ്ങളിലൂടെ പ്രതിവര്‍ഷം 40 ലക്ഷം രൂപ വരെ വരുമാനം ഉണ്ടായിരുന്നു. രണ്ടാം നിരയിലുള്ള പത്തോളം ആനകള്‍ക്ക് 20 ലക്ഷം വീതവും ലഭിച്ചിരുന്നു. എഴുന്നള്ളത്ത് ഉള്ള ബാക്കി 280 ഓളം ആനകളുടെ പ്രതിവര്‍ഷ വരുമാനം 13 ലക്ഷം വീതം ആയിരുന്നു.

ഒരു ആനയ്ക്ക് പ്രതി ദിവസം ഒന്നര ടണ്‍ പനംപട്ട വേണം കിലോഗ്രാമിന് നാലു രൂപയാണ് ഇറക്കുകൂലി അടക്കമുള്ള വില. ചുരുങ്ങിയത് അഞ്ചു കിലോ അരി ദിവസവും വേണം. ഇതിനു പുറമേ പയര്‍വര്‍ഗ്ഗങ്ങള്‍, ഈന്തപ്പഴം, പൈനാപ്പിള്‍, എന്നിവയും നല്ല സംരക്ഷണം ഉള്ള ആളുകള്‍ക്ക് കൊടുക്കാറുണ്ട്. വേനല്‍ക്കാലത്തും മഴക്കാലത്തും കൊടുക്കുന്ന മരുന്നുകള്‍ വേറെയും. ഇതിനു പുറമേ പാപ്പാന്മാരുടെ പ്രതിദിന ബത്തയും. പല ആനകളുടെയും പാപ്പാന്മാരുടെ എണ്ണം കുറച്ചു. ഉടമകളുടെ സാമ്പത്തിക പ്രതിസന്ധി മൂലം കര്‍ക്കിടക ചികിത്സ പല ആനകള്‍ക്കും മുടങ്ങുന്ന സ്ഥിതിയാണിപ്പോള്‍.

ആനയെ വില്‍ക്കാനോ കൈമാറാനോ പാടില്ല വേണമെങ്കില്‍ സര്‍ക്കാരിനു കൈമാറാം പക്ഷേ അതിനു പ്രതിഫലം ലഭിക്കില്ല. ഒന്‍പത് അടി ഉയരമുള്ള ആനയ്ക്ക് ഇപ്പോള്‍ 80 ലക്ഷം രൂപയെങ്കിലും വിലയുണ്ട്. അതുകൊണ്ടുതന്നെ പലരും ആനയെ നോക്കാനായി പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഇതിന് നിയമപ്രാബല്യം ഇല്ല.

പനമ്പട്ടക്ക് പകരം ഓലയാണ് ആനകള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ഓലക്കും ക്ഷാമം ഉണ്ടെന്നാണ് പറയുന്നു. പലയിടത്തും പുല്ലു കൊടുതതാണ് ആനയെ വളര്‍ത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.

തുടര്‍ച്ചയായ രണ്ട് സീസണുകള്‍ ആണ് നഷ്ടമായിരിക്കുന്നത് ഇങ്ങനെയൊരു സ്ഥിതി ഇതാദ്യമായാണ്. ഈ അവസ്ഥയില്‍ ഒരു കൈത്താങ്ങായി സര്‍ക്കാരില്‍നിന്നും സാമ്പത്തിക പാക്കേജ് അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് ആന ഉടമകള്‍.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *