യാസ് ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കു: എസ്ബിഐ

യാസ് ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കു: എസ്ബിഐ

യാസ് ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും സര്‍വേകള്‍ നടത്താനും ഡ്രോണുകള്‍ ഉപയോഗിക്കുമെന്നും എസ്ബിഐ പറഞ്ഞു.

ഫാസ്റ്റ് ട്രാക്ക് മോഡില്‍ ചോദ്യങ്ങളും ക്ലെയിമുകളും കൈകാര്യം ചെയ്യുന്നതിനായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ചെറിയ ക്ലെയിമുകള്‍ തല്‍ക്ഷണം സെറ്റില്‍മെന്റ് ചെയ്യുന്നതിനാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. 10 ലക്ഷം രൂപയുടെ ക്ലെയിം വരെയാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക. ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയയില്‍ സമയം നഷ്ടപ്പെടാതിരിക്കാന്‍ കമ്പനി സര്‍വേയര്‍മാരുടെ ഒരു പാനലിനെ സമീപിച്ചിട്ടുമുണ്ട്.

പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിയങ്ങളിലെ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ ക്ലെയിം പ്രോസസ്സിങ്ങിനും സെറ്റില്‍മെന്റിനും പുതിയ സംവിധാനങ്ങള്‍ സഹായിക്കും. യാസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഈ സംസ്ഥാനങ്ങളില്‍ തീരദേശ ഗ്രാമങ്ങളിലും കൃഷിസ്ഥലങ്ങളിലും വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകള്‍, കെട്ടിടങ്ങള്‍, വിളകള്‍ എന്നിവ ഉള്‍പ്പടെയുള്ളവയ്ക്കും നാശം സംഭവിച്ചിട്ടുണ്ട്. 130-145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *