ജോലി ഉപേക്ഷിച്ച് സ്വന്തമായി സംരംഭം തുടങ്ങി: സ്റ്റീൽ കമ്പനി ഒരു വർഷത്തിനുളളിൽ നേടിയത് 10 കോടി വാർഷിക വരുമാനം

ജോലി ഉപേക്ഷിച്ച് സ്വന്തമായി സംരംഭം തുടങ്ങി: സ്റ്റീൽ കമ്പനി ഒരു വർഷത്തിനുളളിൽ നേടിയത് 10 കോടി വാർഷിക വരുമാനം

ബംഗ്ലൂളുരു ആസ്ഥാനമായുളള ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന അമിത് ചോപ്ര വിവിധ മൾട്ടി നാഷണൽ കമ്പനിയിൽ പ്രവർത്തിച്ചു. തന്റെ 20ാമത്തെ വയസ്സിൽ തുടങ്ങിയ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കണമെന്ന് തോന്നിയപ്പോഴാണ് അദ്ദേഹം ആ തീരുമാനം എടുത്തത്.ഏത് മേഖല തിരഞ്ഞെടുക്കണമെന്ന് ആലോചിക്കുമ്പോൾ കൺസൾട്ടിങ്ങ് സ്ഥാപനം തുടങ്ങണമെന്ന് ആദ്യം തീരുമാനിച്ചു. എന്നാൽ ആ സമയത്ത് സ്റ്റീൽ വ്യവസായത്തിന് ഡിമാന്റ് ഉണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം അത് തുടങ്ങാൻ തീരുമാനിച്ചു.

മന്ദഗതിയിലാകുകയോ നിർത്തുകയോ ചെയ്യാത്ത ഒരു വ്യവസായത്തിൽ തുടരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അമിത് പറയുന്നു. ഇത്തരത്തിൽ ചെയ്യാൻ കഴിയുന്ന വ്യവസായത്തെ കുറിച്ച് നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യയിൽ സ്റ്റീൽ അത്തരത്തിലൊരു മേഖലയാണെന്ന് മനസ്സിലായത്. അത് ക്രമാനുഗതമായി വളരുകയാണെന്ന് അമിത് മനസ്സിലാക്കി.അമിത് പറഞ്ഞത് ശരി തന്നെയാണ്. കാരണം ഇന്ത്യയുടെ ഉരുക്ക് ഉല്പാദനം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ ബ്രാന്റ് ഇക്വിറ്റി ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം 2018 ൽ 106 ദശലക്ഷം ടൺ സ്റ്റീൽ ഉല്പാദിപ്പിച്ച് ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

എന്നാലും ഉരുക്ക് നിർമ്മാതാകാൻ വളരെയധികം നിക്ഷേപം ആവശ്യമായിരുന്നു.കസ്റ്റമൈസ്ഡും ഘടനാപരവുമായ ഉരുക്ക് ഉല്പന്നങ്ങൾക്ക് നിർമ്മാണ കമ്പനികൾ ബുദ്ധിമുട്ട് നേരിടുന്നതായി അമിത് ശ്രദ്ധിച്ചു. അവർക്ക് വാങ്ങാനുളള കഴിവ് ഇല്ലായിരുന്നു.കമ്പനികൾക്ക് അവർക്ക് ആവശ്യമുളള ശരിയായ ഉരുക്ക് ഉല്പന്നങ്ങൾ നേടാനായില്ലെന്ന് അദ്ദേഹം പറയുന്നു.അതു കൊണ്ട് തന്നെ തനിക്ക് ഉല്പാദനം ആരംഭിക്കേണ്ട ആവശ്യമില്ലെന്ന് അമിത് മനസ്സിലാക്കി. സ്റ്റീൽ ആംഗിളുകൾ, ജോയിസ്റ്റുകൾ,റോഡുകൾ,ബാറുകൾ പോലുളള ശരിയായ ഉരുക്ക് ഉല്പന്നങ്ങൾ ലഭ്യമാക്കി വിതരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന കമ്പനി ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. കുടുംബത്തിന്റെ സഹായത്തോടെ അദ്ദേഹം 2018 ൽ 30 ലക്ഷം രൂപ നിക്ഷേപിക്കാനും ബെംഗ്ളൂരുവിൽ ഒരു കമ്പനി ആരംഭിക്കാനും സാധിച്ചു.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉരുക്ക് വാങ്ങിച്ച് ബെംഗ്ലൂരുവിനടുത്തുളള മില്ലുകളിൽ ഉരുക്ക് ഉല്പന്നങ്ങൾ പ്രോസസ് ചെയ്യുക. ഇങ്ങനെ ഉണ്ടാക്കുന്ന ഉരുക്ക് പ്രാദേശിക ക്ലയന്റുകൾക്ക് വിൽക്കുക എന്നിവ ആയിരുന്നു കമ്പനിയുടെ ലക്ഷ്യം.

അമിത്തിന്റെ ബിസിനസ്സ് മോഡൽ അദ്ഭുതകരമായി വളർന്നു. ആദ്യ വർഷത്തിൽ പ്രസ്റ്റീജ്, ശോഭ തുടങ്ങിയ വൻകിട ക്ലയന്റുകളായിരുന്നു കേസർ ഇന്റർനാഷണലിന് ലഭിച്ചത്. ആദ്യ വർഷം തന്നെ 10 കോടി വരുമാനം രേഖപ്പെടുത്തി. പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുളള ഉരുക്ക് ഉപയോഗിച്ചാണ് തുടങ്ങിയത്. ബെംഗ്ലൂരുവിന് അടുത്തുളള ഹിന്ദുപൂർ, അനേക്കൽ, ഹൊസൂർ എന്നിവിടങ്ങളിൽ റോളിങ്ങ് മില്ലുകൾ വാടകയ്ക്കെടുത്തതായും അമിത് പറയുന്നു.

ഈ മില്ലുകളിൽ സ്റ്റീൽ പ്രോസസ് ചെയ്യുകയും ഞങ്ങളുടെ ക്ലയന്റുകൾ ആഗ്രഹിക്കുന്ന രീതിയിൽ ഇഷ്ടാനുസൃതമാക്കി നിർമ്മിക്കുകയും അവർ വിചാരിക്കുന്ന സമയത്ത് കൈമാറാനും സാധിച്ചു. കപ്പൽ നിർമ്മാതാക്കൾക്ക് വരെ ഞങ്ങൾ സ്റ്റീൽ കൈമാറി. ഏത് ബിസിനസ്സും ആരംഭിക്കാനുളള മികച്ച വിപണിയായതിനാലാണ് ബെംഗ്ലൂരുവിൽ സംരംഭം ആരംഭിച്ചതെന്ന് അമിത് പറയുന്നു. അമിത് നേരിടുന്ന പ്രധാന വെല്ലുവിളി കമ്പനികളെ കണ്ടെത്തുക എന്നുളളതായിരുന്നു. പുതിയ ക്ലയന്റുകളിലേക്ക് എത്തുന്നതിന് സൗഹൃദം പ്രധാനമെന്ന് അമിത് പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *