കോവിഡ് കാലത്ത് സ്ത്രീകൾക്കും സംരംഭം തുടങ്ങാം : സഹായകമാകുന്ന വായ്പകളെ കുറിച്ച് അറിയാം

കോവിഡ് കാലത്ത് സ്ത്രീകൾക്കും  സംരംഭം തുടങ്ങാം :   സഹായകമാകുന്ന  വായ്പകളെ കുറിച്ച് അറിയാം

കോവിഡ് പ്രതിസന്ധിയിൽ സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് പലരും. സംരംഭം തുടങ്ങാൻ ആവശ്യമായ തുക എങ്ങനെ ലഭിക്കുമെന്നതാണ് മറ്റൊരു വിഷയം. എന്നാൽ സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വായ്പകൾ ലഭ്യമാണ്. സർക്കാർ നൽകുന്ന ഈ വായ്പകൾ എന്തൊക്കെയാണെന്ന് അറിയാം

സ്റ്റാൻഡ് അപ്പ് ഇന്ത്യ ലോൺ

കോറോണ സമയത്ത് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സ്റ്റാൻഡ് അപ്പ് ഇന്ത്യ ലോൺ വളരെയധികം പ്രയോജനം ചെയ്യും. ഇതിന് കീഴിൽ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും. മികച്ച ആശയങ്ങൾ കൈയിലുണ്ടെങ്കിൽ സർക്കാർ തന്നെ പരിശീലനം നൽകും. ആളിന്റെ ഗ്യാരണ്ടിയിൽ ആണ് ലോൺ നൽകുക. വായ്പയ്ക്ക് മറ്റ് സെക്യൂരിറ്റികൾ ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഏഴുവർഷം തിരിച്ചടവ് കാലവധിയുളള വായ്പയ്ക്ക് 18 വയസ്സിന് മുകളിലുളള ആർക്ക് വേണമെങ്കിലും അപേക്ഷിക്കാം.

നാരീ ശക്തി ലോൺ

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യൂണിയൻ ബാങ്കിൻ നാരീ ശക്തി പദ്ധതി സഹായകരമാകും. പ്ലാന്റ്,മെഷിനറി, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും വായ്പാ തുക ഉപയോഗിക്കാം.രണ്ടു ലക്ഷം മുതൽ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും. ഇതിന്റെ കാലാവധി 84 മാസമാണ്. 10 ലക്ഷത്തിനു മുകളിലുളള വായ്പകൾക്ക് ഈട് നൽകേണ്ടി വരും.

ഉദ്യോഗിനി ലോൺ

വരുമാനം കുറഞ്ഞവർക്കായി ഉളള വായ്പയാണ് ഉദ്യോഗിനി. താഴ്ന്ന വരുമാനക്കാർക്ക് ഇളവുകളോടെ വായ്പ നൽകുന്ന പദ്ധതിയാണിത്. 18 നും 55 നും ഇടയിൽ പ്രായമുളളവർക്ക് ലോൺ ലഭിക്കും. പ്രതിവർഷ വരുമാനം 1.5 ലക്ഷത്തിൽ താഴെ ആയിരിക്കണം. ഗ്രാമീണ മേഖലയിലുളള സ്ത്രീകൾക്ക് വേണ്ടിയാണ് വായ്പ വിഭാവനം ചെയതിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകൾ വായ്പ നൽകുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *