കാറിൽ പരവതാനി വിറ്റ് തുടക്കം, ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നിന്റെ കഥ

കാറിൽ പരവതാനി വിറ്റ് തുടക്കം, ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നിന്റെ കഥ

ഏത് ചുവടാണ് നിങ്ങൾക്ക് വിജയം നൽകുന്നതെന്നോ, ഏറ്റവും ഉയരങ്ങളിൽ എത്താൻ സഹായിക്കുന്നതെന്നോ ഒരിക്കലും പറയാൻ കഴിയില്ല. എന്നാൽ ഓരോ ബിസിനസ്സും ഒന്നിനു പുറകെ ഒന്നായി ധീരമായ തീരുമാനത്തോടെ നടപ്പാക്കാൻ കഴിയണം.അത്തരത്തിലൊരാളാണ് സ്‌നേഹദീപ് അഗർവാൾ. സ്വന്തം സഹജവാസനകളും കഠിനാധ്വാനവും കൊണ്ട് വലിയ സാമ്രാജ്യം കെട്ടിപ്പടുത്തയാൾ.

സ്‌നേഹദീപ്് ജനിച്ചതും വളർന്നതും പഞ്ചാബിലെ അമൃത്സറിലാണ്. ഡ്രൈഫ്രൂട്ട്‌സും സുഗന്ധ വ്യഞ്ജനങ്ങളും വില്പക്കുന്ന വ്യാപാരി കുടുംബത്തിലാണ് ജനനം . കുടുംബ ബിസിനസ്സിൽ ചേരുന്നില്ല എന്ന് തീരുമാനിച്ച സ്‌നേഹദീപ് 1979 ൽ പിതാവിൽ നിന്ന് 50,000 രൂപ കടം വാങ്ങിയ മൂലധനവുമായി സ്വന്തം പരവതാനി ബിസിനസ്സ് ആരംഭിച്ചു. ചെറുകിട ബിസിനസ്സ് വളർന്ന് ഫാഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങി മറ്റെല്ലാ മേഖലകളിലേക്കും എത്തുമെന്ന് അക്കാലത്ത് അദ്ദേഹം ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ ഭാരതീയ ഗ്രൂപ്പായി ഇത് പിന്നീട് വളർന്നു.

അച്ഛൻ കാറിൽ നിന്നുമാണ് പരവതാനികൾ വിൽക്കാൻ ആരംഭിച്ചത്. ക്രമേണ അദ്ദേഹത്തിന്റെ ബിസിനസ്സ് വളർന്നു. അതോടെ കയറ്റുമതിയും തുടങ്ങി. കയറ്റുമതി വിഭാഗത്തിൽ ഇന്ത്യയ്്ക്ക് വളരെയധികം സാധ്യതകളുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞപ്പോഴാണ് ബിസിനസ്സ് വൈവിധ്യവത്ക്കരിച്ചതെന്ന് സ്‌നേഹദീപിന്റെ മകൻ അർജുൻ അഗർവാൾ പറയുന്നു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

വിജയത്തിന്റെ ഏണിപ്പടികൾ

പരവതാനി ബിസിനസ്സ ് തുടങ്ങി യൂറോപ്പിലേക്കുളള കയറ്റുമതി വൈവിധ്യവത്ക്കരിച്ചു. തുകൽ കയറ്റുമതിയ്ക്ക് വളരെ ആവശ്യക്കാരുണ്ടെന്ന് സ്‌നേഹദീപ് മനസ്സിലാക്കി. അങ്ങനെ 1980 കളിൽ ഇറ്റലി, സ്‌പെയിൻ, ഏഷ്യ എന്നിവിടങ്ങളിലേക്ക് ലെതർ കയറ്റുമതി ചെയ്യാൻ ആരംഭിച്ചു. പ്രാദേശിക വിപണിയിൽ നിന്നും ഉല്പന്നം വാങ്ങാൻ തുടങ്ങി.ലോകത്തിലെ ഏറ്റവും വലിയ തുകൽ ഉല്പാദകരും കയറ്റുമതി ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. ഈ മേഖലയിലേക്ക് പ്രവേശിക്കാൻ എന്റെ പിതാവിന് അത് നല്ല ഒരു അവസരമായി തോന്നി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെയുളള യാത്ര ഇന്ന് രാജ്യത്തെ ഏറ്റവും വലിയ തുകൽ കയറ്റുമതി സ്ഥാപനങ്ങളിലൊന്നായി ഭാരതീയ ഗ്രൂപ്പിനെ മാറ്റാൻ സഹായിച്ചുവെന്ന് അർജുൻ പറയുന്നു. 1987 ൽ സ്‌നേഹദീപ് ഫാഷൻ വിപണിയിൽ പ്രവേശിച്ചു. ലോക ഇറ്റലിയുടെ ഡിസൈൻ തലസ്ഥാനത്ത് ജെ വി ഇൻഫ്‌ളോറസെൻസ് എന്ന ഡിസൈൻ സ്റ്റുഡിയോ സ്ഥാപിച്ചു. പിന്നീട് ഭാരതീയ ഫാഷൻ സ്ഥാപിച്ചു. ഇന്ന് യൂറോപ്പിലെയും, വടക്കേ അമേരിക്കയിലെയും മികച്ച ഫാഷൻ ബ്രാൻഡുകൾക്ക് ലെതർ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും മുൻ നിര നിർമ്മാതാക്കളിൽ ഒരാളാകാൻ ഭാരതീയ ഫാഷന് കഴിയുന്നു. ലോകമെമ്പാടുമുളള 10 നിർമ്മാണ യൂണിറ്റുകൾ, ആറ് ഡിസൈൻ, പ്രോട്ടോടൈപ്പിങ്ങ് സൗകര്യങ്ങൾ, ഒൻപത് ബിസിനസ്സ് ഡവലപ്പ്‌മെന്റ് ഓഫീസുകൾ, ആറ് ഷോറൂമുകൾ എന്നിവ ഇവർക്കുണ്ട്. ഓരോ വർഷവും ലോകമെമ്പാടുമുളള 150 റീട്ടെയിലർമാർക്ക് 1400 ൽ അധികം സ്റ്റൈലുകൾ ബ്രാൻഡ് വികസിപ്പിക്കുന്നു. ചെന്നൈയിൽ ലെതർ തുകൽ നിർമ്മാണ യൂണിറ്റ് ഉണ്ട്. ഭാരതീയ ഗ്രൂപ്പിന്റെ മൊത്ത വരുമാനത്തിൽ 1000 കോടി രൂപയുടെ സംഭാവന ഇവിടെ നിന്നാണ് ലഭിക്കുന്നത്.

ഫാഷൻ മുതൽ റിയൽ എസ്റ്റേറ്റ് വരെ

2007 ലാണ് അർജൂൻ പുതിയ സംരംഭത്തിലക്ക് ചുവടു വയ്ക്കുന്നത്.പഠനത്തിന ശേഷമാണ് അർജുൻ പുതിയ സംരംഭം ആരംഭിക്കുന്നത്. പഞ്ച നക്ഷത്ര ഹോട്ടലുകളും മാളുകളും അല്ലാതെ ഇന്ത്യയിൽ ആളുകൾക്ക് നല്ലൊരു വിനോദ സ്ഥലമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ബാംഗ്ലൂരിൽ ഭാരതീയ സിറ്റി നിർമ്മിച്ചു. ഭാരതീയ നഗരവികസനം ബാംഗ്ലൂരുവിൽ നടപ്പിലാക്കി. അത്യാധുനികവും മനോഹരവുമായ വീടുകൾ,ഓഫീസുകൾ,മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പടെയുളള നഗരങ്ങളാണ് രൂപകൽപ്പന ചെയ്തത്. ഇത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്ന് അദ്ദേഹത്തിന് മനസ്സിലായി

കൃത്യമായി സൂര്യപ്രകാശം, വായു, പച്ചപ്പ്,ഹൈ- സ്ട്രീറ്റ്,മാർക്കറ്റുകൾ, സെൻട്രൽ പാർക്കുകൾ,ഓരോ കുടുംബത്തിനും വ്യക്തിഗത ഓൺ ഡിമാന്റ് തിയറ്റർ, വിനോദത്തിനുളള ക്ലബ്ബ്, നടപ്പാത, സൈക്കിൾ ട്രാക്ക്, മാരത്തണിനുളള സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഭാരതീയ സിറ്റി വിഭാവനം ചെയ്തത്. ഇത്തരം വീടുകളുടെ ആദ്യഘട്ടം കൈമാറി. രണ്ടാം ഘട്ടത്തിന്റെ പ്രധാന ഭാഗവും നൽകി കഴിഞ്ഞു.നിലവിലുളള പാർപ്പിട, ഐടി പാർക്ക് പ്രൊജക്ട് വിപുലീകരിക്കാനും ഭാരതീയ അർബൻ സിറ്റി പ്ലാൻസ് ലക്ഷ്യമിടുന്നു. ഇതിൽ 25 ലധികം എഫ്ബി ബ്രാന്റുകൾ,റസ്റ്റോറന്റുകൾ,മൾട്ടി സ്‌ക്രീൻ തീയേറ്ററുകൾ എന്നിവ ഉൾപ്പെടുമെന്ന് അർജുൻ കൂട്ടിച്ചേർത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *