ചെറുകിട സംരംഭങ്ങളിലൂടെ കോവിഡ് കാലത്തും അധിക വരുമാനം ഉണ്ടാക്കാം

ചെറുകിട സംരംഭങ്ങളിലൂടെ കോവിഡ് കാലത്തും അധിക വരുമാനം ഉണ്ടാക്കാം

കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. എന്നാലും സ്വന്തമായൊരു വീടും,മക്കളുടെ വിദ്യാഭ്യാസവും , വിവാഹവും എല്ലാം സ്വപ്‌നം കാണുന്ന നിരവധി പേർ ഉണ്ട്. മഹാമാരിയുടെ അനിശ്ചിതത്വത്തിൽ ആണെങ്കിലും ഇത് അതിജീവിക്കാനും സാമ്പത്തിക ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കാനും അധികവരുമാനം കണ്ടെത്തണം. ഉളള ജോലിക്കൊപ്പം തന്നെ ചെറിയ ജോലികൾ കൂടി ചെയ്ത് നമുക്ക് അധികവരുമാനം ഉണ്ടാക്കാം. അതിനുളള ചില ടിപ്‌സുകൾ ഇതാ

ചെറുകടി വിൽപ്പന

അട,വട, പരിപ്പുവട, പഴം പൊരി, കൊഴുക്കട്ട, വട്ടയപ്പം, ഉഴുന്നുവട തുടങ്ങിയ ചെറുകടികൾ ഉണ്ടാക്കി വിതരണം ചെയ്യാവുന്നതാണ്. തുടക്കത്തിൽ ചെറിയ രീതിയിൽ മാത്രം തുടങ്ങുക. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ചെറുകടികളുടെ എണ്ണം കൂട്ടാം. വീടുകളിൽ ഇരുന്ന് തന്നെ വീട്ടമ്മമാർക്ക് ചെയ്യാൻ സാധിക്കുന്ന സംരംഭമാണിത്. പ്രതിദിനം 1000 രൂപയോളം വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കും.

തയ്യൽ

ഒരു പാർട് ടൈം ജോലിയായി തയ്യൽ കൊണ്ടു പോകാവുന്നതാണ്. നിങ്ങളുടെ വീടിന് അടുത്തു നിന്നുളളവരിൽ നിന്നു തന്നെ ഓർഡർ പിടിച്ചു തുടങ്ങാം. ഒരു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം നമുക്ക് തുന്നു കൊടുക്കാവുന്ന രീതിയിൽ ബിസിനസ്സ് ആരംഭിക്കാം. കർട്ടൻ,ചവിട്ടി, ടേബിൾ ക്ലോത്തുകൾ, തുണിസഞ്ചികൾ തുടങ്ങിയ വ്യത്യസ്തമായ ജോലികൾ ചെയ്യാം. പ്രതിദിനം നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന മേഖലയാണിത്

കേക്ക് വിൽപ്പന

വീട്ടിൽ ഉണ്ടാക്കുന്ന ഹോം മെയ്ഡ് കേക്കുകൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. കൃത്രിമമായ നിറങ്ങളും ഫ്‌ളേവറുകളും ഒന്നുമില്ലാതെ നല്ലത്് കഴിക്കാമെന്നുളളത് കൊണ്ടാണ് ആളുകൾ ഇത്തരം കേക്കുകൾ കഴിക്കുന്നത്. ഓവനും,മൈദ മികസറും ഉണ്ടെങ്കിൽ വളരെ എളുപ്പമായി ചെയ്യാൻ സാധിക്കും. പ്രതിമാസം 10,000 ത്തിന് മുകളിൽ രൂപ സമ്പാദിക്കാനാകും.

അലങ്കാര മത്സ്യകൃഷി

അലങ്കാര മത്സ്യങ്ങൾക്ക് ഇന്ന് നല്ല വിപണി ഉണ്ട്. ഹോസ്പിറ്റലുകൾ, റിസോർട്ടുകൾ, വീടുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം തന്നെ അക്വേറിയങ്ങൾ ഉണ്ടാകാറുണ്ട്. ഇവിടെയെല്ലാം അലങ്കാര മത്സ്യങ്ങൾ ആവശ്യമാണ്. മത്സ്യവിത്ത് ലഭിക്കാൻ പ്രയാസമില്ല. മത്സ്യവിത്ത് ഫിഷറീസ് വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും സ്വകാര്യ ഏജൻസികളിൽ നിന്നും ലഭിക്കും. പ്രതിമാസം 20,000 ത്തിന് മുകളിൽ വരുമാനം ലഭ്യമാകും.

ചെടി നേഴ്‌സറി

കോവിഡ് കാലത്ത് വളരെയെറെ കണ്ടുവരുന്ന സംരംഭമാണ് ചെടി നേഴ്‌സറികൾ. ഇതിന് വലിയ വിപണന സാധ്യതയുണ്ട്. വീടിനോട് ചേർന്ന് തന്നെ നേഴ്‌സറി ഉണ്ടാക്കാവുന്നതാണ്. പ്രാദേശികമായി തന്നെ ആവശ്യക്കാർ ഏറെയുണ്ടാകും. നല്ലൊരു വരുമാനം നിങ്ങൾക്ക് ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *