പേഴ്‌സൺ ലോൺ പെട്ടന്ന് കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പേഴ്‌സൺ ലോൺ പെട്ടന്ന് കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കോവിഡ് കാലത്ത് പെട്ടന്ന് ഒരു ആവശ്യം വന്നാൽ നമ്മൾ ഒരു പേഴ്‌സണൽ ലോണിനെ ആയിരിക്കും ആശ്രയിക്കുക. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി ഉയർന്ന പലിശയാണെങ്കിലും പേഴ്‌സണൽ ലോൺ എടുക്കും. ഈടില്ലാതെ വായ്പ ലഭിക്കുമെന്നതാണ് വ്യക്തിഗത ലോണിന്റെ പ്രത്യേകത.നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ബാങ്കുകൾ വ്യക്തിഗത വായ്പകൾ അനുവദിക്കുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വ്യക്തിഗത വായ്പകൾ പെട്ടന്ന് ലഭിക്കും.

ഇതിൽ ഏറ്റവും പ്രാധാന്യം ക്രെഡിറ്റ് സ്‌കോറുകൾക്ക് തന്നെയാണ്. ഒരു അപേക്ഷകന്റെ സാമ്പത്തിക ഭദ്രത ക്രെഡിറ്റ് സ്‌കോറിലൂടെ ബാങ്കിന് വിലയിരുത്താനാകും. 750 മുതൽ അതിന് മുകളിൽ ഉയർന്ന സ്‌കോർ ഉളളവർക്ക് വളരെ വേഗത്തിൽ വായ്പകൾ ലഭിക്കു. ആദ്യം തന്നെ ക്രെഡിറ്റ് സ്‌കോർ മനസ്സിലാക്കി ഇ.എംഐ കളും, ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് അടയ്ക്കുക. ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താൻ ഇത് സഹായകമാകും. വായ്പ അപേക്ഷ നൽകുന്നതിന് മുൻപ് മികച്ച ക്രഡിറ്റ് സ്‌കോർ നിലനിർത്താൻ ശ്രമിക്കുക.

ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പ അപേക്ഷ നൽകരുത്. ഓരോ തവണ വായ്പ അപേക്ഷ നിരസിക്കുമ്പോഴും ക്രെഡിറ്റ് സ്‌കോർ കുറയും. ഇത് ഭാവിയിൽ വായ്പ ലഭിക്കുന്നതിനുളള സാധ്യതയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്നു. ലോൺ അപ്രൂവലിന് വേഗത കൂട്ടുന്നതിൽ തിരിച്ചടവ് ശേഷയും പ്രധാനമാണ്. ജോലി സ്ഥിരതയും, സ്ഥിരവരുമാനവും ഇതിൽ പ്രധാനമാണ്. പ്രതിമാസ തിരിച്ചടവ് കൂടുതലാണെങ്കിൽ കാലയളവ് കൂട്ടിയുളള ലോണിന് അപേക്ഷിക്കാവുന്നതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *