ജിഎസ്ടി കൗണ്‍സില്‍ യോഗം 28ന്

ജിഎസ്ടി കൗണ്‍സില്‍ യോഗം 28ന്

ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ മാസം 28 ന് ചേരും. ഏഴ് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യോഗം ചേരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു ഇടവേള വന്നത്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനോട് യോഗം ചേരാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവും കടംവാങ്ങല്‍ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തില്‍ ചര്‍ച്ചയായേക്കും.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ദീര്‍ഘ നേരം ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയാകുന്ന ജിഎസ്ടി കൗണ്‍സിലിന്റെ 43-ാമത് യോഗമാണിത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിസന്ധികള്‍ കാരണം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. 2020 ഒക്ടോബര്‍ അഞ്ചിന്, ഏഴ് മാസം മുന്‍പാണ് ജിഎസ്ടി കൗണ്‍സിലിന്റെ യോഗം നടന്നത്. ഇതുമൂലം കേന്ദ്രത്തില്‍ ഉടനടി യോഗം ചേരാനുള്ള സമ്മര്‍ദ്ദം കൂടുതലായിരുന്നു.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഹാന്‍ഡ് സാനിറ്റൈസറുകള്‍, ഫെയ്‌സ് മാസ്‌കുകള്‍, കയ്യുറകള്‍, പിപിഇ കിറ്റുകള്‍, ടെമ്പറേച്ചര്‍ സ്‌കാനറുകള്‍, ഓക്‌സിമീറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയില്‍ ജിഎസ്ടി ഇളവ് പരിഗണിക്കാന്‍ പഞ്ചാബ് ധനമന്ത്രി മന്‍ പ്രീത് സിംഗ് ബദല്‍ അടുത്തിടെ ധനമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഓരോ പാദവാര്‍ഷിക കാലത്തും യോഗം ചേരണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ തെറ്റിച്ചതില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് പരാതിയുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് അവസാനം യോഗം ചേര്‍ന്നത്. ഇത് ഒക്ടോബര്‍ 12 വരെ നീണ്ടുനിന്നിരുന്നു. ജിഎസ്ടി നിയമം നിലവില്‍ വന്ന സമയത്ത് ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. ജൂലൈ 2017 ന് തുടങ്ങിയ ജിഎസ്ടി നഷ്ടപരിഹാരം ലഭ്യമാക്കുന്ന രീതി ജൂലൈ 2022 വരെ മാത്രമേ നിലവിലെ സാഹചര്യത്തില്‍ തുടരുകയൊള്ളൂ. 2022 ജൂലൈയില്‍ എന്ന സമയപരിധിയില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്ന കാലയളവ് നീട്ടാനും സംസ്ഥാനങ്ങള്‍ക്ക് ആഗ്രഹമുണ്ട്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *