വെറും മൂന്ന് മാസം കൊണ്ട് ഫ്‌ലിപ്കാര്‍ട്ട് ജോലി കൊടുത്തത് 23000 പേര്‍ക്ക്

വെറും മൂന്ന് മാസം കൊണ്ട് ഫ്‌ലിപ്കാര്‍ട്ട് ജോലി കൊടുത്തത് 23000 പേര്‍ക്ക്

ഇ-കൊമേഴ്‌സ് രംഗത്ത് തങ്ങളുടെ ശക്തി വര്‍ധിപ്പിച്ച് മുന്നോട്ട് പോവുകയാണ് ഫ്‌ലിപ്കാര്‍ട്ട്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഈ കമ്പനി തൊഴില്‍ നല്‍കിയത് 23000 പേര്‍ക്കാണ്. 2021 മാര്‍ച്ച് മാസം മുതല്‍ മെയ് മാസം വരെയുള്ള കണക്കാണിത്. ഇന്ത്യയിലെമ്പാടും വിവിധ വിഭാഗങ്ങളിലായി ഡെലിവറി എക്‌സിക്യുട്ടീവുമാര്‍ അടക്കമുള്ളവര്‍ക്കാണ് തൊഴില്‍ കിട്ടിയത്.

മഹാമാരിയെ ഭയന്ന് ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാല്‍ ഇ-കൊമേഴ്‌സിനെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഫ്‌ലിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി പറയുന്നു. തങ്ങള്‍ മുഖ്യ പരിഗണന നല്‍കുന്നത് ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനാണെന്നും അതൊടൊപ്പം ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ജീവനക്കാര്‍ക്കെല്ലാം മാഹാമാരിക്കാലത്ത് പാലിക്കേണ്ട കരുതലിനെ കുറിച്ച് പരിശീലനവും കമ്പനി നല്‍കുന്നുണ്ട്. പുതുതായി ജോലിക്കെടുത്ത എല്ലാവര്‍ക്കും ആരോഗ്യവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *