ബീവറേജസ് കോര്‍പ്പറേഷന്റെ നഷ്ടം ആയിരം കോടി രൂപ കവിഞ്ഞു

ബീവറേജസ് കോര്‍പ്പറേഷന്റെ നഷ്ടം ആയിരം കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: കേരള സര്‍ക്കാരിന് ഏറ്റവും അധികം വരുമാനം കിട്ടുന്ന മേഖലകളില്‍ ഒന്നാണ് മദ്യവില്‍പന. രാജ്യത്ത് തന്നെ മദ്യത്തിന് ഏറ്റവും അധികം നികുതി ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനവും കേരളമാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ കേരളത്തിലെ മദ്യശാലകള്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്.

അടച്ചിടലിനെ തുടര്‍ന്ന് ബീവറേജസ് കോര്‍പ്പറേഷന്റെ നഷ്ടം ആയിരം കോടിയില്‍ അധികമാണെന്നാണ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വ്യക്തമാക്കിയിരിക്കുന്നത്. ഈ വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടും ഉണ്ട്.

മദ്യശാലകള്‍ അടച്ചത് സര്‍ക്കാരിന്റെ വരുമാനത്തേയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. മദ്യത്തിന് നൂറ് ശതമാനത്തില്‍ അധികം നികുതി ഈടാക്കുന്ന സംസ്ഥാനം ആണ് കേരളം. കൊവിഡ് ഒന്നാം തരംഗത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചനം ലഭിച്ചിട്ടില്ല. അതിനിടെയാണ് അതിലും രൂക്ഷമായ രണ്ടാം തരംഗം. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ധനലഭ്യത ഒരു വെല്ലുവിളിയാണ്.

എന്തായാലും മദ്യം വീടുകളില്‍ എത്തിക്കുന്ന ഹോം ഡെലിവറി സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്നാണ് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുള്ളത്. ബെവ് ക്യൂ ആപ്പ് വിവാദം സൃഷ്ടിച്ചതുകൊണ്ട് അത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *