ഏഷ്യയിലെ ഏറ്റവും മൂല്യമേറിയ കറന്‍സിയായി രൂപ തിരിച്ച് കയറുന്നു

ഏഷ്യയിലെ ഏറ്റവും മൂല്യമേറിയ കറന്‍സിയായി രൂപ തിരിച്ച് കയറുന്നു

കൊവിഡ് വൈറസ് പ്രതിസന്ധിക്കിടയിലും ശക്തമായ പ്രകടനം കാഴ്ച വെച്ച് രൂപ.
മെയില്‍ ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യം 1.5 ശതമാനം ഉയര്‍ന്നു. . ഏഷ്യയിലെ ഏറ്റവും മൂല്യമേറിയ കറന്‍സിയായി രൂപ തിരിച്ച് കയറുന്നത് ശ്രദ്ധേയമാണ്. ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവുമധികം റിട്ടേണ്‍ ലഭിക്കുന്നതും രൂപയില്‍ നിന്നാണ്.

ഏപ്രിലില്‍ ഒന്‍പത് മാസത്തിനിടയിലെ താഴ്ന്ന നിരക്കില്‍ എത്തിയ ശേഷമാണ് രൂപ നില മെച്ചപ്പെടുത്തിയത്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ വര്‍ധിച്ച് 72.77 എന്ന നിലവാരത്തില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. 72.85 രൂപ വരെയായി മൂല്യം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ആഴ്ച ഏഴ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഡോളറിനെതിരെ രൂപയുടെ വിനിമയം. 17 െൈപസ ഉയര്‍ന്ന് 73.05 രൂപ എന്ന നിരക്കില്‍ വരെ രൂപയുടെ മൂല്യം എത്തിയിരുന്നു, രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്നത് നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്കും ഗുണകരമായി.

ആഭ്യന്തര വിപണിയില്‍ ഓഹരി സൂചികയില്‍ ഉണ്ടായ ഉണര്‍വും വിദേശ രാജ്യങ്ങളിലെ കറന്‍സികളില്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും രൂപയ്ക്ക് സഹായകരമായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *