ഇന്ത്യയും ഇസ്രയേലും തമ്മില്‍ മൂന്ന് വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പുവെച്ചു; കാര്‍ഷിക മാതൃകാ ഇക്കോസിസ്റ്റം ലക്ഷ്യം

ഇന്ത്യയും ഇസ്രയേലും തമ്മില്‍ മൂന്ന് വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പുവെച്ചു; കാര്‍ഷിക മാതൃകാ ഇക്കോസിസ്റ്റം ലക്ഷ്യം

ഇന്ത്യയും ഇസ്രയേലും തമ്മില്‍ കാര്‍ഷിക മേഖലയിലെ സഹകരണത്തിന് മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചതായി കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഇതുവരെ ഇത്തരത്തില്‍ നാല് ജോയിന്റ് വര്‍ക്ക് പ്രോഗ്രാമുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഇസ്രയേലിലെ കാര്‍ഷിക രീതികളും ജലവിതരണ സാങ്കേതിക വിദ്യയും മനസിലാക്കിപ്പിക്കുന്നതിനായിരുന്നു ഈ പദ്ധതികള്‍.

പുതിയ കരാര്‍ വഴി മികവിന്റെ ഗ്രാമങ്ങള്‍ എന്നതാണ് ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ മാതൃകാ ഇക്കോസിസ്റ്റം സ്ഥാപിക്കുകയാണ് ലക്ഷ്യം. എട്ട് സംസ്ഥാനങ്ങളിലെ 75 ഗ്രാമങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ജീവിത നിലവാരം ഉയര്‍ത്താനും സാമ്പ്രദായിക രീതികളെ ആധുനിക രീതികളിലേക്ക് സന്നിവേശിപ്പിക്കാനുമാണ് ആഗോള നിലവാരത്തിലൂന്നിയുള്ള ശ്രമമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

1993 മുതല്‍ ഇന്ത്യയും ഇസ്രയേലും തമ്മില്‍ കാര്‍ഷിക മേഖലയില്‍ ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇത് അഞ്ചാമത്തെ ആക്ഷന്‍ പ്ലാനാണ് ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ക് പ്രോഗ്രാമുകളും വിജയകരമായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് നരേന്ദ്ര സിങ് തോമറിനെ ഉദ്ധരിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *