ലോക സമ്പന്നരില്‍ ഒന്നാമനായി ഫ്രഞ്ച് ഫാഷന്‍ വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ട്

ലോക സമ്പന്നരില്‍ ഒന്നാമനായി ഫ്രഞ്ച് ഫാഷന്‍ വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ട്

ഫോബ്സിന്റെ റിയല്‍ ടൈം ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ലോക സമ്പന്നരില്‍ ഒന്നാമനായി ഫ്രഞ്ച് ഫാഷന്‍ വ്യവസായിയും പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റണ്‍ മൊയറ്റ് ഹെന്നിസി (എല്‍വിഎംഎച്ച്) ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട്. ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിനേയും ടെസ്‌ല സിഇഒ എലന്‍ മസ്‌കിനെയും മറികടന്നാണ് അര്‍നോള്‍ട്ട് ഈ നേട്ടം സ്വന്തമാക്കിയത്. 186.3 ബില്യണ്‍ (13.57 ലക്ഷം കോടി രൂപ) ഡോളറാണ് ബെര്‍ണാഡിന്റെ മൊത്തം ആസ്തി.
ജെഫ് ബെസോസിന്റെ മൊത്തം ആസ്തി 186 ബില്യണ്‍ ഡോളറും എലന്‍ മസ്‌കിന്റേത് 147.3 ബില്യണ്‍ ഡോളറുമാണ്. ജെഫ് ബെസോസിനേക്കാള്‍ 300 മില്യണ്‍ അധിക ഡോളറാണ് അര്‍നോള്‍ട്ടിന്റെ ആസ്തിയിലുള്ളത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 72 കാരനായ അര്‍നോള്‍ട്ടിന്റെ ആകെ ആസ്തി 76 ബില്യണ്‍ ഡോളറായിരുന്നു. ഇതാണ് ഒരുവര്‍ഷംകൊണ്ട് ഇരട്ടിച്ച് 186.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 110 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ആസ്തിയില്‍ ഉണ്ടായത്. കൊവിഡ് പകര്‍ച്ചവ്യാധിക്കിടെ എല്‍വിഎംഎച്ച് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇതിന് കാരണം.

ഫെന്‍ഡി, ക്രിസ്റ്റ്യന്‍ ഡിയോര്‍, ഗിവഞ്ചി എന്നീ ഫാഷന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന എല്‍വിഎംഎച്ചിന്റെ ഓഹരി തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ 0.4 ശതമാനം ഉയര്‍ന്നു. വിപണി മൂലധനം 320 ബില്യണ്‍ ഡോളറുമായി. അര്‍നോള്‍ട്ടിന്റെ സ്വകാര്യ ഓഹരി 600 ദശലക്ഷത്തിലധികമാണ് ഉയര്‍ത്തിയത്. ചൈനയിലേയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയും അനലിസ്റ്റുകളുടെ കണക്കുകളെ മറികടന്ന് കഴിഞ്ഞ മാസം ആദ്യ പാദത്തില്‍ എല്‍വിഎംഎച്ച് വന്‍ വില്‍പന വളര്‍ച്ച രേഖപ്പെടുത്തി. ഇത് ലോകത്തിലെ രണ്ടാമത്തെ സമ്പന്നനായ എലന്‍ മസ്‌കിനെ മറികടക്കാന്‍ അര്‍ണോള്‍ട്ടിനെ സഹായിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *