കോവാക്‌സിനും കോവിഷീൽഡിനും പിന്നാലെ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി സ്പുട്‌നിക് വാക്‌സിനും

കോവാക്‌സിനും കോവിഷീൽഡിനും പിന്നാലെ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി സ്പുട്‌നിക് വാക്‌സിനും

കോവിഡ് വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സ്പുട്‌നിക് അഞ്ചിന്റെ ഉല്പാദനം ഇന്ത്യ ആരംഭിച്ചു. റഷ്യൻ നിർമ്മിത വാക്‌സിനാണ് സ്പുട്‌നിക് അഞ്ച്. ഡൽഹി ആസ്ഥാനമായുളള പനാസിയ ബയോടെക്ക് റഷ്യൻ ഡയറക്ട്റ്റ് ഇൻവെസ്റ്റ് ഫണ്ടുമായി സഹകരിച്ചാണ് സ്പുട്‌നിക് ഉൽപ്പാദിപ്പിക്കുന്നത്.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വാക്‌സിന്റെ ഗുണമേന്മ പരിശോധിക്കുന്നതിന് ആദ്യ സെറ്റ് റഷ്യയിലേക്ക് അയക്കും. ലോകാരോഗ്യ സംഘടനയുടെ ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫാക്ടറി സംവിധാനമാണ് പനാസിയ ബയോ ടെക്കിൽ ഉളളതെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രതിവർഷം 10 കോടി വാക്‌സിൻ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കോവാക്‌സിനും, കോവിഷീൽഡിനും പിന്നാലെ സ്പുട്‌നിക് കൂടി എത്തുന്നതോടെ രാജ്യത്തെ വാക്‌സിനേഷൻ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 12 ന് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഡ്രഗ്‌സ് കൺട്രോളർ ആണ് ഇതിന് തുടക്കം കുറിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *