ക്രിപ്‌റ്റോ അക്കൗണ്ടുകള്‍ക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ച് ഇന്ത്യന്‍ ബാങ്കുകള്‍

ക്രിപ്‌റ്റോ അക്കൗണ്ടുകള്‍ക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ച് ഇന്ത്യന്‍ ബാങ്കുകള്‍

ക്രിപ്റ്റോ കറന്‍സി തകര്‍ച്ചക്ക് പിന്നാലെ ക്രിപ്‌റ്റോ എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ച് ബാങ്കുകള്‍ . ബാങ്കിംഗ് പങ്കാളികളെ കണ്ടെത്താന്‍ പാടുപെടുകയാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍. ആര്‍ബിഐ ഈ മാസം ആദ്യം ക്രിപ്‌റ്റോകറന്‍സികളില്‍ ഇടപെടുന്ന ബിസിനസ്സുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഐസിഐസിഐ ബാങ്കും യെസ് ബാങ്കും ഈ രംഗത്ത് നിന്ന് പിന്‍മാറിയിരുന്നു.

വാസിര്‍എക്സ്, സെബ്‌പേ, കോയിന്‍ സ്വിച്ച് ക്യുബര്‍ എന്നീ എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ പിന്തുണ പേടിഎം പിന്‍വലിച്ചിരുന്നു. പേടിഎം പേയ്മെന്റ് ബാങ്ക് ആണ് സഹകരണം നിര്‍ത്തിവെച്ചതായി വ്യക്തമാക്കിയത്.

രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി വ്യവസായത്തിന് ഇത് തിരിച്ചടിയായേക്കും.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 28 ലക്ഷം രൂപയിലേക്ക് ബിറ്റ്‌കോയിന്‍ മൂല്യം കൂപ്പു കുത്തിയിരുന്നു ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തിയതാണ് ക്രിപ്റ്റോകറന്‍സികളുടെ മൂല്യം കുത്തനെ ഇടിയാന്‍ കാരണം. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളോട് ക്രിപ്റ്റോ സേവനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ബിറ്റ്കോയിന്‍ ഇടപാടുകള്‍ സ്വീകരിക്കില്ലെന്ന് ടെസ്ല പ്രഖ്യാപിച്ചത് ക്രിപ്‌റ്റോ മൂല്യം ഇടിയാന്‍ കാരണമായിരുന്നു. ചൈനയുടെ ക്രിപ്‌റ്റോ നിരോധനം കറന്‍സിമൂല്യം താറുമാറാക്കി അതേസമയം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നത് തുടരുന്നതിന് പുതിയ മാര്‍ഗങ്ങള്‍ നടപ്പിലാക്കുകയാണ് ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *