എണ്ണ ഉല്‍പ്പാദനം കുറച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍; ഏപ്രില്‍ മാസ ക്രൂഡ് ഓയില്‍ സംസ്‌കരണം കുറഞ്ഞു

എണ്ണ ഉല്‍പ്പാദനം കുറച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍; ഏപ്രില്‍ മാസ ക്രൂഡ് ഓയില്‍ സംസ്‌കരണം കുറഞ്ഞു

കൊറോണ വൈറസ് കേസുകളിലെ വര്‍ധനയും ലോക്ക്ഡൗണും ഇന്ധന ആവശ്യകത കുറഞ്ഞതിനാലും രാജ്യത്തെ ക്രൂഡ് ഓയില്‍ സംസ്‌കരണം മുന്‍ മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ കുറഞ്ഞു. കഴിഞ്ഞ മാസം പ്രതിദിനം 4.9 ദശലക്ഷം ബാരല്‍ (ബിപിഡി) അല്ലെങ്കില്‍ 19.89 ദശലക്ഷം ടണ്‍ എണ്ണയാണ് റിഫൈനറുകള്‍ സംസ്‌കരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ചിലെ നിലവാരത്തേക്കാള്‍ 1.2 ശതമാനം കുറവാണെങ്കിലും മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം ഉയര്‍ന്ന നിരക്കാണിത്. മെയ് മാസത്തില്‍ ഇത് വീണ്ടും വലിയ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്.

”നിലവില്‍, കമ്പനികള്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുന്നില്ല, നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണിത്. പകുതി ശേഷിയില്‍ പ്രവര്‍ത്തിക്കാനുളള അനുമതിയാണ് പലയിടത്തും നല്‍കിയിട്ടുളളത്,” ക്യാപിറ്റല്‍വിയ ഗ്ലോബല്‍ റിസര്‍ച്ചിലെ റിസര്‍ച്ച് ഹെഡ് ഗൗരവ് ഗാര്‍ഗ് പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്ത്യ രാജ്യത്ത്, കൊവിഡ് പകര്‍ച്ചവ്യാധി കേസുകളിലെ വര്‍ധനയെ തുടര്‍ന്ന് ഇന്ധന ആവശ്യകത ഗണ്യമായി കുറഞ്ഞു. വൈറസ് അണുബാധയുടെ രണ്ടാമത്തെ തരംഗം ജനങ്ങളുടെ ചലനം പരിമിതപ്പെടുത്തിയതും വ്യാവസായിക പ്രവര്‍ത്തനങ്ങളെ ബാധിച്ചതുമാണ് ഈ പ്രതിസന്ധിക്ക് കാരണം.

ഓയില്‍ റിഫൈനറുകള്‍ ഏപ്രിലില്‍ ശരാശരി 96.82 ശതമാനം നിരക്കില്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍ മാസം ഇത് 98.89 ശതമാനമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് ക്രൂഡ് പ്രോസസ്സിംഗ് ശരാശരി 84 ശതമാനമായി കുറച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *